ഗുഡ്ക അഴിമതി: തമിഴ് നാട് ആരോഗ്യമന്ത്രിയുടേയും മുതിര്‍ന്ന പൊലിസ് ഓഫിസറുടേയും വീട്ടില്‍ റെയ്ഡ്
ചെന്നൈ: കോടിക്കണക്കിന് രൂപയുടെ ഗുഡ്ക അഴിമതിയുമായി ബന്ധപ്പെട്ട് തമിഴ് നാട് ആരോഗ്യമന്ത്രിയുടെയും മുതിര്‍ന്ന പൊലിസ് ഓഫീസര്‍മാരുടേയും വീടുകളില്‍ റെയ്ഡ്. തമിഴ് നാട് ആരോഗ്യ മന്ത്രി സി. വിജയ ഭാസ്കര്‍, ഡി.ജി.പി ടി.കെ രാജേന്ദ്രന്, മറ്റ് ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ വീടുകളിലാണ് പരിശോധന നടന്നത്.
തമിഴ് നാട്ടില്‍ നിരോധിച്ച പുകയില ഉത്പന്നങ്ങളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് അഴിമതി പുറത്തു മരുന്നത്. റാവു എന്ന ബിസിനസുകാരനെ റെയ്ഡ് നടത്തിയപ്പോള്‍ ലഭിച്ച ഡയറിയില്‍ ഇയാള്‍ കൈക്കൂലി നല്കിയ പൊലിസകാരുടെയും രാഷ്ട്രീയക്കാരുടെയും പേരുവിവരങ്ങള്‍ ഉണ്ടായിരുന്നു. 40 കോടി രൂപയാണ് ഇത്തരത്തില്‍ കൈക്കൂലിയായി നല്‍കിയിരുന്നത്. നിരോധിച്ച വസ്തുക്കള്‍ കരിഞ്ചന്തയില്‍ വില്‍ക്കാനാണ് ഇത്രയും തുക കൈക്കൂലി നല്‍കിയത്. ഈ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ഏപ്രിലില്‍ മദ്രാസ് ഹൈകോടതി ഉത്തരവിടുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."