സണ്‌സ്‌ക്രീനുകള്‍ സമ്മാനിക്കുന്നത്
മനുഷ്യ ശരീരത്തിലെ വൈറ്റമിന്‍ ഡിയുടെ കുറവിനെക്കുറിച്ചുള്ള പഠനങ്ങള്‍ തുടങ്ങിയത് ഇന്ത്യന്‍ ജനതയില്‍ വൈറ്റമിന്‍ ഡിയുടെ അഭാവം സാധാരണയായിത്തുടങ്ങിയപ്പോഴാണ്. അതോടെതന്നെ വൈറ്റമിന്‍ ഡിയും കാത്സ്യവും ഗുളിക രൂപത്തില്‍ വിപണിയില്‍ സജീവമാകാനും ജനങ്ങള്‍ വാങ്ങി ഉപയോഗിക്കാനും തുടങ്ങിക്കഴിഞ്ഞിരുന്നു.
ഭക്ഷണത്തിലൂടെയും പ്രകൃതിയിലൂടെയും കിട്ടേണ്ട ഇത്തരം അവശ്യഘടകങ്ങള്‍ ശരീരത്തിന് ലഭിക്കാത്തതിന് പുറമേ ലഭിക്കുന്നവ പോലും നഷ്ടമാകുന്നുണ്ട്. ആ കാരണങ്ങളിലേക്കാണ് അമേരിക്കന്‍ ഓസ്റ്റിയോപ്പതിക് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന പഠനങ്ങള്‍ വിരല്‍ചൂണ്ടുന്നത്.
സ്‌കിന് ക്യാന്‍സറിനെ തടുക്കുമെന്നും സൂര്യനില്‍ നിന്നുള്ള മോശം കിരണങ്ങളില്‍ നിന്ന് സംരക്ഷിക്കുമെന്നും അവകാശപ്പെട്ടുകൊണ്ട് വിപണിയിലെത്തുന്ന പല സണ്‍സ്‌ക്രീനുകളും അവയൊന്നും ചെയ്യുന്നില്ലെന്ന് മാത്രമല്ല നമ്മുടെ ശരീരത്തിലെ പല അവശ്യഘടകങ്ങളും കവര്‍ന്നെടുക്കുകയും പല പോഷകഘടകങ്ങളും നമ്മുടെ ശരീരത്തിന് ലഭിക്കുന്നതില്‍ നിന്ന് തടയുകയും ചെയ്യുന്നുണ്ട്. പേശികള്‍ക്കും എല്ലുകള്‍ക്കും ഏറെ ആവശ്യമുള്ള വൈറ്റമിന്‍ ഡി പോലും ഈ സണ്‍സ്‌ക്രീനുകള്‍ നമ്മുടെ ശരീരത്തിലേക്കെത്തുന്നതില്‍ നിന്നും തടയുന്നുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.
ഭക്ഷണത്തില്‍ നിന്ന് ലഭിക്കുന്ന വൈറ്റമിന്‍ ഡിക്ക് പുറമേ സൂര്യപ്രകാശത്തില്‍ നിന്നുള്ള വൈറ്റമിന്‍ ഡിയാണ് കിഡ്ണി രോഗങ്ങള്‍, ടൈപ്പ് റ്റു ഡയബറ്റിസ് തുടങ്ങിയവയില്‍ നിന്ന് നമ്മെ കാക്കുന്നതും. സണ്‍സ്‌ക്രീനുകളുടെ ഉപയോഗം മൂലം പേശികളുടെ ബലക്ഷയവും എല്ലുകളുടെ ക്ഷയവും പഠനത്തിന് വിധേയമാക്കിയവരില്‍ കണ്ടുവരുന്നുന്നുണ്ട്. കണക്കുകള്‍ പ്രകാരം ഏകദേശം പത്ത്‌ലക്ഷത്തോളം ആളുകള്‍ സണ്‍സ്‌ക്രീന് മൂലമുണ്ടായ അസുഖങ്ങള്‍കൊണ്ട് ബുദ്ധിമുട്ടുന്നുണ്ട്.
കുറഞ്ഞ സമയമാണ് പുറത്തിറങ്ങുന്നതെങ്കില്‍പ്പോലും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നവരാണ് ഇത്തരം അസുഖങ്ങള്‍ കൊണ്ട് കൂടുതല്‍ ബുദ്ധിമുട്ടുന്നത്. ഇത്തരം സണ്‍സ്‌ക്രീനുകള്‍ ശരീരത്തിന്റെ വൈറ്റമിന്‍ ഡിയെ ഉത്പാദിപ്പിക്കുന്നനും വെയിലില്‍ നിന്ന് ആഗിരണം ചെയ്യുന്നതിനും തടസമായി നിലകൊള്ളുകയും ചെയ്യുന്നുണ്ടെന്ന് ഗവേഷകന്‍ കാലിഫോര്‍ണിയയിലെ തോറോ യൂനിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രഫസര്‍ കിം ഫൊതന്‍ഹ്യൂര്‍ പറഞ്ഞു.
വൈറ്റമിന്‍ ഡി ശരീരത്തിന് നല്‍കുന്ന പോഷണങ്ങള്‍ വളരെ വലുതായത്‌കൊണ്ട്തന്നെ സൂര്യപ്രകാശത്തില്‍ നിന്ന് യാതൊരുചിലവുമില്ലാതെ ലഭിക്കുന്ന ഇത് സണ്‍സ്‌ക്രീന് ഉപയോഗിച്ച് ഒഴിവാക്കാതിരിക്കാന്‍ നാം ശ്രദ്ധിക്കണം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."