കാരൂര്‍ അങ്കണവാടി വൈദ്യുതീകരണത്തിന് ഫണ്ട് അനുവദിച്ചു
മാള: ആളൂര്‍ ഗ്രാമപഞ്ചായത്തിലെ കാരൂര്‍ 132ാം നമ്പര്‍ അങ്കണവാടിക്ക് വൈദ്യുതി കണക്ഷന് നല്കാന് ഫണ്ട് അനുവദിച്ചു. കാരൂര്‍ അങ്കണവാടിക്ക് എം.പി ഫണ്ടില്‍നിന്ന് ബ്ലോക്ക് പഞ്ചായത്ത് വഴി 63,000 രൂപയാണ് വൈദ്യുതീകരണത്തിനും പ്ലംബിങ്ങിനുമായി ലഭിച്ചത്.
മാള ബ്ലോക്ക് പഞ്ചായത്തിനുകീഴിലുള്ള ഈ അങ്കണവാടി കെട്ടിടം 2014-15 വര്‍ഷത്തിലാണു നിര്‍മിച്ചത്. തൃശൂര്‍ ലോക്സഭാ മണ്ഡലം മുന്‍ എം.പി സി.എന്‍ ജയദേവന്റെ എം.പി ഫണ്ടില്‍നിന്ന് അനുവദിച്ച 6,15,000 രൂപ ഉപയോഗിച്ചാണു കെട്ടിട നിര്‍മാണം നടത്തിയത്. കാരൂര്‍ സ്വദേശി വലിയകത്ത് സുലൈമാന്‍ മാഷ് സൗജന്യമായി നല്കിയ അഞ്ച് സെന്റിലാണു കെട്ടിടം നിര്‍മിച്ചത്.
ഉദ്ഘാടനം കഴിഞ്ഞു രണ്ടു വര്‍ഷം കഴിഞ്ഞിട്ടും കാരൂര്‍ അങ്കണവാടിക്കു വൈദ്യുതി ലഭ്യമാക്കാന്‍ നടപടിയുണ്ടായില്ല. ഇതിനാല്‍ വേനല്‍കാലത്ത് കടുത്ത ചൂടില്‍ അങ്കണവാടി കുട്ടികളും ജീവനക്കാരും അനുഭവിക്കുന്ന ദുരിതം വിവരിച്ച് 'സുപ്രഭാതം' വാര്‍ത്ത നല്‍കിയിരുന്നു. കുടിവെള്ളത്തിനും വെള്ളത്തിന്റെ മറ്റ് ആവശ്യങ്ങള്‍ക്കുമായി റോഡിനപ്പുറത്തുനിന്നു ജീവനക്കാര്‍ വെള്ളം ചുമന്നു കൊണ്ടുവരിയാണിപ്പോള് ചെയ്യുന്നത്.
പതിനഞ്ചോളം കുട്ടികളും രണ്ടു ജീവനക്കാരുമുള്ള അങ്കണവാടിയിലേക്ക് വാട്ടര്‍ കണക്ഷന് നല്‍കാത്തതും വലിയ ദുരിതത്തിനു കാരണമായിരുന്നു. ഇതു സംബന്ധിച്ചും 'സുപ്രഭാതം' വാര്‍ത്ത നല്‍കിയിരുന്നു. തുടര്‍ന്നാണ് എം.പി ഫണ്ടില്‍നിന്ന് ബ്ലോക്ക് പഞ്ചായത്ത് വഴി 63,000 രൂപ അങ്കണവാടിക്ക് അനുവദിച്ചത്. വയറിങ് കഴിഞ്ഞ് ഫാനുകളും ലൈറ്റുകളും ഫിറ്റ് ചെയ്തിട്ടുണ്ട്. കെട്ടിടത്തിന് കെട്ടിട നമ്പറും ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ട്. വൈകാതെ വൈദ്യുതി ലഭിക്കുന്ന പ്രതീക്ഷയിലാണ് അങ്കണവാടി ജീവനക്കാരും രക്ഷിതാക്കളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."