സംസ്ഥാനത്ത് ഇന്നലെ 6,477 പേര്‍ക്ക് കൊവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാംനാളും ആറായിരം കടന്ന് കൊവിഡ്. ഇന്നലെ 56,057 സാപിളുകള്‍ പരിശോധിച്ചപ്പോള്‍ 6,477 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 80 ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 6,211 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 713 പേരുടെ സമ്പര്‍ക്കഉറവിടം വ്യക്തമല്ല. കൂടാതെ എറണാകുളം ജില്ലയിലെ 10 ഐ.എന്‍.എച്ച്.എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര്‍ വിദേശത്ത് നിന്നും 198 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. അതിനിടെ, രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3,481 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 48,892 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,11,331 പേര്‍ ഇതുവരെ കൊവിഡില്‍ നിന്ന് മുക്തിനേടി.
22 മരണങ്ങളാണ് ഇന്നലെ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഈ മാസം മൂന്നിന് മരിച്ച കൊല്ലം വാഴത്തോപ്പ് സ്വദേശി ജോര്‍ജ് (69), 10ന് മരിച്ച ആലപ്പുഴ കീരിക്കാട് സ്വദേശി കരുണാകരന്‍ (85), 11ന് മരിച്ച കോട്ടയം താഴത്തങ്ങാടി സ്വദേശി ജേക്കബ് ജോര്‍ജ് (82), ആലപ്പുഴ തായിക്കല്‍ സ്വദേശി എ.എന്‍ മുകുന്ദന്‍ (57), 14ന് മരിച്ച ആലപ്പുഴ അദികാട്ടുകുളങ്ങര സ്വദേശിനി ജാസ്മിന്‍ സക്കീര്‍ (39), 18ന് മരിച്ച കൊല്ലം സ്വദേശി സദാശിവന്‍ (90), ആലപ്പുഴ സ്വദേശി ക്ലീറ്റസ് (82), 19ന് മരിച്ച തൃശൂര്‍ വടൂര്‍ക്കര സ്വദേശി മുഹമ്മദ് സുനീര്‍ (45), കോഴിക്കോട് സ്വദേശി അക്ബര്‍ പാഷ (40), 20ന് മരിച്ച മലപ്പുറം സ്വദേശി സൈനുദ്ദീന്‍ (58), 21ന് മരിച്ച തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി രാജേഷ് (45), കോട്ടയം വൈക്കം സ്വദേശി ആകാശ് (18), തൃശൂര്‍ കുന്നംകുളം സ്വദേശി പി.പി ദേവിസ് (65), 22ന് മരിച്ച പത്തനംതിട്ട സ്വദേശിനി ഡെല്‍ബിന്‍ (50), തിരുവനന്തപുരം കണ്ണമ്മൂല സ്വദേശിനി കലാമണി (58), തിരുവനന്തപുരം കരമന സ്വദേശി വിജയന്‍ (59), തൃശൂര്‍ സ്വദേശി ചന്ദ്രശേഖരന്‍ (90), കോട്ടയം സ്വദേശി മനോജ് സ്റ്റീഫന്‍ തോമസ് (57), 23ന് മരിച്ച ചടയമംഗലം സ്വദേശി വാവകുഞ്ഞ് (68), തിരുവനന്തപുരം വെള്ളറട സ്വദേശി തോമസ് കോര്‍ണാല്ലസ് (60), 24ന് മരിച്ച തിരുവനന്തപുരം ആനയറ സ്വദേശിനി പദ്മാവതി (67), കോട്ടയം പനച്ചിക്കാട് സ്വദേശി സി.ജെ ജോസഫ് (65) എന്നിവരുടെ മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 635 ആയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."