പ്രഥമശ്രുശ്രൂഷ; ജില്ലാതല പരിശീലനം സംഘടിപ്പിച്ചു
പാലക്കാട്: വാഹനാപകടത്തില്‍ പരുക്കേല്‍ക്കുന്നവരെയും അത്യാഹിതങ്ങളില്‍പെടുന്നവരെയും സഹായിക്കുന്നതിനായി അന്‍പതോളം പേര്‍ക്ക് പ്രഥമ ശുശ്രൂഷ പരിശീലനം നല്‍കി.
വരദം മീഡിയ സംഘടിപ്പിച്ച സൗജന്യപരിശീലന പരിപാടി പാലക്കാട് ഡിവൈ.എസ്.പി (ഭരണ വിഭാഗം) കെ.എല്‍. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
കര്‍മ എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ സേവന സന്നദ്ധ കൂട്ടായ്മ ജില്ലയില്‍ വിപുലമായ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. അപകടം നടന്ന സ്ഥലത്ത് ട്രോമോ കെയര്‍ പരിശീലനം സിദ്ധിച്ച വളണ്ടിയറുടെ സമയോചിത ഇടപെടല്‍ ഉണ്ടായാല്‍ അപകടത്തില്‍പ്പെടുന്ന വ്യക്തിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞേക്കും. എല്ലാ ഞായറാഴ്ചകളിലും പരിശീലന ക്യാംപുകളും ബോധവല്‍കരണവും ഊര്‍ജിതമാക്കാനാണ് കര്‍മയുടെ തീരുമാനം.
വ്യത്യസ്ത ജീവകാരുണ്യ സംഘടനകള്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും കര്‍മ പരിശീലനം നല്‍കും. ട്രോമോകെയര്‍ അന്തര്‍ദേശീയ പരിശീലകന്‍ കെ. മുഹമ്മദ്ഫാറൂഖ് പരിശീലനക്ലാസ് നയിച്ചു. വീല്‍ചെയര്‍ മോട്ടിവേറ്റര്‍ ഗണേഷ് കൈലാസ് വാഹനാപകടത്തില്‍ പെട്ട് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ഇടയായ സാഹചര്യം സദസുമായി പങ്കുവച്ചു.
വരദം മീഡിയ ഡയറക്ടര്‍ ഉണ്ണിവരദം,സമദ് കല്ലടിക്കോട്, സന്ധ്യ, കൃഷ്ണദാസ് പണിക്കര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."