കണ്ണൂര്‍ സര്‍വകലാശാലയില്‍ ഉദ്യോഗസ്ഥരുടെ നിരാഹാരസമരം തുടരുന്നു
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല സ്റ്റാഫ് ഓര്ഗനൈസേഷന് നടത്തി വരുന്ന നിരാഹാര സമരം തുടരുന്നു. 28 ദിവസം പിന്നിട്ട നിരാഹാര സമര വേദിയില്‍ അഡ്വ. സണ്ണി ജോസഫ് എം.എല്‍.എയെത്തി ഐക്യദാര്‍ഢ്യം അറിയിച്ചു. കോഴിക്കോട് സര്‍വകലാശാലയില്‍ ഉണ്ടായ പി.ഇ ഉഷ സംഭവം പോലെ കണ്ണൂര്‍ സര്‍വകലാശാലയിലും വാദികളെ പ്രതിയാക്കുന്ന സാഹചര്യമാണ്. പീഡന വിവരം പത്രവാര്‍ത്തയായി വന്നതിന്റെ പേരില്‍ നാല് ജീവനക്കാരുടെ ഇന്‍ക്രിമെന്റ് തടഞ്ഞിവെച്ചു. ഈ നടപടിക്കെതിരേ ജിവനക്കാര്‍ ഗവര്‍ണര്‍ക്ക് അപ്പില്‍ നല്കി തീര്‍പ്പ് കാത്തുനില്‍ക്കുന്നതിനിടയില്‍ ഇതേ ജീവനക്കാരുടെ വാര്‍ഷിക ഇന്‍ക്രിമെന്റ് വീണ്ടും മൂന്നു വര്‍ഷത്തേക്ക് തടഞ്ഞത് ആശ്ചര്യപ്പെടുത്തുന്നതാണ്. വിരമിക്കാന്‍ രണ്ടുവര്‍ഷത്തില്‍ താഴെ സര്‍വിസുള്ള ജീവനക്കാരുടെ ഇന്‍ക്രിമെന്റാണ് മൂന്നു വര്‍ഷത്തേക്ക് തടഞ്ഞത്. സര്‍വിസ് ചട്ടങ്ങളെക്കുറിച്ച് അറിവില്ലാത്ത ഇടത് സിന്‍ഡിക്കേറ്റിന്റെ നടപടി പാപ്പരത്തം വെളിവാക്കുന്നതാണ്. വൈസ് ചാന്‍സിലര്‍ ഇരിക്കുന്ന കസേരയുടെ മാന്യത നിലര്‍ത്തണമെന്നും ദുര്‍വാശി ഉപേക്ഷിച്ച് ജീവനക്കാരുമായി സംസാരിച്ച് സമരം ഉടന്‍ തീര്‍ക്കാന്‍ നടപടി ഉണ്ടാവണമെന്നും അല്ലാത്ത പക്ഷം നിരാഹാര സമരം പൊതു സമൂഹം ഏറ്റെടുത്ത് വിജയിപ്പിക്കുമെന്നും സണ്ണി ജോസഫ് എം.എല്‍.എ പറഞ്ഞു. ജയന് ചാലില്‍, ഷാജി, കെ.പി പ്രേമന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."