യു.എസ് ഉല്‍പ്പന്നങ്ങള്‍ക്ക് ചൈന 600 കോടി നികുതി ചുമത്തും
ബെയ്ജിങ്: ചൈനയുടെ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും പരമാവധി നികുതി കൂട്ടുമെന്ന് അമേരിക്ക പ്രഖ്യാപിച്ചതിനു പിന്നാലെ യു.എസ് ഉല്‍പ്പന്നങ്ങള്‍ക്ക് 600 കോടി യു.എസ് ഡോളറിന്റെ നികുതി ചുമത്തുമെന്നറിയിച്ച് ചൈന. ജൂണ്‍ ഒന്നു മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും.
അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 5 മുതല്‍ 25 ശതമാനം വരെ നികുതി കൂട്ടുമെന്ന് നികുതി പോളിസി കമ്മീഷന് പ്രസ്താവനയില്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികള്‍ തമ്മില്‍ വെള്ളിയാഴ്ച നടന്ന ചര്‍ച്ചയില്‍ ഒത്തുതീര്പ്പുണ്ടാവാത്ത സാഹചര്യത്തിലാണിത്. 200 ബില്യന്‍ യു.എസ് ഡോളറിന്റെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം നികുതി കൂട്ടുമെന്നും മറ്റൊരു 300 ബില്യന്‍ യു.എസ് ഡോളറിന്റെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയ തീരുവകള്‍ ചുമത്തുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
ചൈന വിദേശ സമ്മര്‍ദങ്ങള്‍ക്ക് കീഴടങ്ങില്ലെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് ജെങ് ഷുവാങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."