മഹാരാജാസില്‍ നിന്നും പിടിച്ചെടുത്തത് മാരകായുധങ്ങള്‍ തന്നെയെന്ന് പൊലിസ്
കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ നിന്നും പിടിച്ചെടുത്തത് മാരകായുധങ്ങള്‍ തന്നെയാണെന്ന് പൊലിസ് റിപ്പോര്‍ട്ട്.
പൊലിസ് തയാറാക്കിയ സെര്‍ച്ച് ലിസ്റ്റിലും എഫ്.ഐ.ആറിലും കോളജില്‍ കുട്ടികള്‍ താമസിക്കുന്ന സ്ഥലത്തു നിന്നും കണ്ടെടുത്തത് മാരകായുധങ്ങള്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചു.
സംഭവത്തില്‍ ആയുധ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോളജിലെ സ്റ്റാഫ് കോര്‍ട്ടേഴ്സില്‍ വിദ്യാര്‍ഥികള്‍ ഉപയോഗിച്ചിരുന്ന മുറിയില്‍ നിന്നാണ് മാരകായുധങ്ങള്‍ പിടിച്ചെടുത്തത്.
നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസിനുള്ള ചര്‍ച്ചയില്‍ കോളജില്‍ നിന്നും കണ്ടെത്തിയത് നിര്‍മാണ പ്രവര്‍ത്തനത്തിനുപയോഗിക്കുന്ന ഉപകരണങ്ങളായിരുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
വാര്‍ക്ക കമ്പി, പലക, വെട്ടുകത്തി തുടങ്ങിയവയാണ് കോളേജില്‍ നിന്ന് കണ്ടെടുത്തതെന്നും വിദ്യാര്‍ത്ഥികള്‍ വേനലവധിക്ക് പോയപ്പോള്‍ മറ്റാരെങ്കിലും കൊണ്ടുവെച്ചതാകാമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."