HOME
DETAILS
MAL
ഹറമില്‍ യുവാവ് സുരക്ഷാ ഉദ്യോഗസ്ഥന് കുത്തി പരിക്കേല്പിച്ചു
backup
May 06 2017 | 09:05 AM
ജിദ്ദ: ഹറമില്‍ സുരക്ഷാ ഉദ്യോഗസ്ഥനെ യുവാവ് കുത്തി പരുക്കേല്പിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവം. നമസ്കാരത്തിനിടയില്‍ ഹറമിന്റെ മേല്‍തട്ടില്‍ ചുറ്റിത്തിരിയുന്നത് നിരീക്ഷണ കാമറയില്‍ കണ്ടതിനെ തുടര്‍ന്നാണ് 30 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവിനെ സുരക്ഷാ വിഭാഗം പിന്തുടര്ന്നത്. ഇയാളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ ചെറിയ കത്തി കൊണ്ട് സുരക്ഷാ ഉദ്യോഗസ്ഥനെ അക്രമിക്കുകയായിരുന്നു. അക്രമിയെ പിന്നീട് സുരക്ഷാ സംഘം കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തു. ഇയാള്‍ മാനസികരോഗിയാണെന്ന് സംശയിക്കുന്നതായും ഹറം സുരക്ഷാ വിഭാഗം വക്താവ് അറിയിച്ചു. തുടര്‍ നടപടികള്‍ക്ക് വേണ്ടി ബന്ധപ്പെട്ട വകുപ്പിന് ഇയാളെ കൈമാറി. സുരക്ഷാ ഉദ്യോഗസ്ഥന്റെ പരുക്ക് നിസാരമാണെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."