വന്യജീവി സങ്കേതങ്ങളുടെ ബഫര്‍ സോണ്‍: വനംമന്ത്രി ഉന്നതതല യോഗം വിളിച്ചു
കോഴിക്കോട്: വനപ്രദേശങ്ങള്‍ക്ക് ചുറ്റും ബഫര്‍സോണുകള്‍ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വനംമന്ത്രി ഉന്നതതല യോഗം വിളിച്ചു. തിങ്കളാഴ്ച്ച തിരുവനന്തപുരത്താണ് യോഗം.
ജില്ലതിരിച്ചുള്ള വിശദമായ പ്ലാ്ന്‍ ഉണ്ടാക്കിയ ശേഷമേ സര്‍ക്കാര്‍ അന്തിമ തീരുമാനത്തിലേക്ക് എത്തുകയുള്ളൂ. നേരത്തെ പലവട്ടം കൂടിയാലോചനകള്‍ നടന്നിട്ടും തീരുമാനത്തിലേക്കെത്താനായില്ല.
സംസ്ഥാനത്തെ 23 വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍സോണാക്കാമെന്ന നിര്‍ദ്ദേശത്തിലാണ് സര്‍ക്കാര്‍ ഇളവ് നല്‍കാന്‍ ഒരുങ്ങുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ബഫര്‍സോണ്‍ പ്രഖ്യാപനത്തിനെതിരെ കര്‍ഷകര്‍ പ്രതിഷേധം ശക്തമാക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
വന്യജീവി സങ്കേതങ്ങള്‍, ദേശീയ ഉദ്യാനങ്ങള്‍, സംരക്ഷിത വനമേഖലകള്‍ എന്നിവയ്ക്കു സംരക്ഷണ കവചം ഒരുക്കുകയാണു കേന്ദ്രസര്‍ക്കാര്‍ പരിസ്ഥിതിലോലമേഖലാ വിജ്ഞാപനത്തിലൂടെ ലക്ഷ്യമിടുന്നത്. എന്നാല്‍ പരിധി നിര്‍ണയിക്കുന്നത് ആകാശ ദൂരത്തിന്റെ അടിസ്ഥാനത്തിലായാല്‍ വലിയ പ്രതിസന്ഥി ഉണ്ടാവുമെന്നാണ് കര്‍ഷക സംഘടനകളുടെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."