ഖയ്യൂം മാഷിന്റെ അധ്യാപനം അകകണ്ണിന്റെ വെളിച്ചത്തില്‍
പട്ടാമ്പി: ക്ലാസിലിരിക്കുന്ന കുട്ടിയുടെ സംസാരം കേട്ടാല്‍ ഖയ്യൂം മാഷ് വിളിച്ച് പറയും. ഇന്ന കുട്ടിയാണന്ന്. അകകണ്ണിന്റെ വെളിച്ചത്തില്‍ ക്ലാസെടുക്കുന്ന അബ്ദുല്‍ ഖയ്യൂം(43) മാഷിന്റെ ക്ലാസില്‍ കുട്ടികള്‍ സംസാരിക്കാതെ ശ്രദ്ധയോടെ ഇരിക്കും. ബ്രയിന്‍ലിപിയില്‍ ക്ലാസെടുക്കുന്ന അബ്ദുല്‍ ഖയ്യൂം മാഷ് വട്ടേനാട് ഗവ. ഹൈസ്‌കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകനാണ്. സഹപ്രവര്‍ത്തകരേയും തിരിച്ചറിയുന്നത് സംസാരത്തിലൂടെയാണ്. ബ്രയിന്‍ ലിപിയിലെ തന്റെ ബുക്കില്‍ വിരലുകള്‍ പായിച്ച്് പാഠഭാഗം വിശകലനം ചെയ്യുന്ന അബ്ദുല്‍ ഖയ്യൂം മാഷിന്റെ വായന ആരും നോക്കി നിന്ന് പോകും.
ബ്രയിന്‍ ലിപി കുട്ടികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുന്നതിനും ഖയ്യൂം മാഷ് മടികാണിക്കാറില്ല. പരീക്ഷ കാലമായാല്‍ ഖയ്യൂം മാഷിന്റെ അടുത്ത് വന്ന് ഇന്ന കുട്ടിയാണന്നും പരീക്ഷക്കുള്ള തയ്യാറെടുപ്പ് നടത്തിയിട്ടുണ്ടെന്നും പറഞ്ഞ്് മാഷിന്റെ വിജയാശംസകള്‍ കേട്ടാണ് കുട്ടികള്‍ പരീക്ഷക്ക്് പോകാറുള്ളത്്.
പരീക്ഷ കഴിഞ്ഞ്് പാസായ വിവരങ്ങളും തന്റെ ഗുരുനാഥനോട് പറയാനും ശിഷ്യര്‍ മറക്കാറില്ല. പള്ളിദര്‍സില്‍ നിന്ന് പഠനം നടത്തി ഫാറൂഖ് കോളജില്‍ നിന്ന്് ബിരുദവും ബി.എഡുമെടുത്ത്് പി.എസ്.സി പരീക്ഷക്ക്് സുഹൃത്തുക്കളുടെ സമ്മര്‍ദ്ധത്തില്‍ അപേക്ഷിച്ചത്. പാലക്കാട് ജില്ലയിലെ എലപ്പുള്ളി സ്‌കൂളിലാണ് യു.പി വിഭാഗത്തില്‍ ആദ്യ പി.എസ്.സി നിയമനം.
അവിടെ നിന്ന് വട്ടേനാട് യു.പി യിലേക്കും പിന്നീട് ഹൈസ്‌കൂളിലേക്കുള്ള നിയമനവും ലഭിച്ചു. ഒരുകണ്ണിന് തീരെ കാഴ്ചയില്ല. എഴുപത് ശതമാനം കാഴ്ച ശക്തിയില്ലാത്ത ഒരു കണ്ണിന്റെ സഹായത്തോടെയാണ് ബസ്സില്‍ സ്‌കൂളിലേക്കും വീട്ടിലേക്കുമുള്ള യാത്ര. പട്ടാമ്പി പൂവക്കോട് പതിയില്‍ മറിയ-മൂസ ദമ്പതികളുടെ മകനാണ്. ഭാര്യ: നജീമ. മക്കള്‍: അഹമ്മദ് സ്വാലിഹ്, ഫാത്തിമ വാഫിറ, തുഫൈല്‍, ഫാത്തിമ ഹന്ന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."