HOME
DETAILS
MAL
പട്ടികജാതി വനിതാ പഞ്ചായത്ത് അംഗത്തെ മാനസികമായി പീഡിപ്പിച്ചതായി പരാതി
backup
May 06 2017 | 18:05 PM
കിളിമാനൂര്‍: പട്ടികജാതി സംവരണ മണ്ഡലത്തില്‍ നിന്നു വിജയിച്ച പട്ടികജാതി വനിതാ പഞ്ചായത്ത് അംഗത്തെ കള്ളിയെന്ന് ചിത്രീകരിച്ച് ബാങ്ക് മാനേജരും പ്യൂണും ചേര്‍ന്ന് മാനസികമായി പീഡിപ്പിച്ചതായി പരാതി.
പഴയകുന്നുമ്മേല്‍ ഗ്രാമപ്പഞ്ചായത്ത് അംഗവും പതിനാറാം വാര്‍ഡ് മെമ്പറുമായ എസ്. ഷീജയാണ് ഇത് സംബന്ധിച്ച് കിളിമാനൂര്‍ സി.ഐക്ക് പരാതി നല്‍കിയത്.
ബാങ്കില്‍ വരാന്‍ കഴിയാത്ത കിടപ്പ് രോഗിയും ട്യൂമര്‍ ബാധിതയുമായി കഴിയുന്ന മാതാവിന്റെ ക്ഷേമ പെന്ഷന് തുക മാറികിട്ടുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് എസ്.ബി.ഐ ബാങ്ക് മാനേജരും പ്യൂണും ചേര്‍ന്ന് പഞ്ചയാത്ത് അംഗത്തെ കള്ളിയെന്ന് ചിത്രീകരിച്ചത്.
കേസെടുത്ത് ബാങ്ക് മാനേജര്‍ക്കും പ്യൂണിനും എതിരേ നിയമാനുസരണമുള്ള നടപടി വേണമെന്നാണ് പരാതിയിലെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."