HOME
DETAILS
MAL
അഡ്രസ് മെൻസ് അപ്പാരൽസിന്റെ 59-മത് ഔട്ട്ലെറ്റ് ഫുജൈറയിൽ പ്രവർത്തനമാരംഭിച്ചു.
backup
May 14 2019 | 14:05 PM
ദുബൈ: വസ്ത്ര വിപണന രംഗത്തെ രാജ്യാന്തര ബ്രാൻഡായ അഡ്രസ് മെൻസ് അപ്പാരൽസിന്റെ 59-മത് ഔട്ട്ലെറ്റിന്റെ ഉദ്ഘാടനം ഫുജൈറ ലുലു മാളിൽ ഇന്ത്യൻ ക്രിക്കറ്റ് താരവും, അഡ്രസിന്റെ ബ്രാൻഡ് അംബാസിഡറുമായ ഇർഫാൻ പഠാൻ നിർവഹിച്ചു. ലണ്ടൻ ആസ്ഥാനമായുള്ള അഡ്രസിന് ആറോളം രാജ്യങ്ങളിലായി 59 ഔട്ട്ലെറ്റുകൾ നിലവിലുണ്ട്. പുരുഷ വസ്ത്രങ്ങുടെ ഏറ്റവും പുതിയ ഫാഷനുകൾ മിതമായ വിലയിൽ ഇവിടെ ലഭ്യമാണെന്ന് അഡ്രഡ് ചെയർമാൻ ഷംസുദ്ദീൻ നെല്ലറ അറിയിച്ചു. ഏറ്റവും മികവാർന്ന ക്വാളിറ്റിയിൽ,പുതു ഫാഷനിലും ശ്രദ്ധ ചെലുത്തി ഇന്ത്യയിലും വിദേശത്തുമുള്ള സ്വന്തം ഫാക്ടറിയിൽ നിർമ്മിക്കുന്ന വസ്ത്രങ്ങളാണ് അഡ്രഡ് വിപണിയിൽ എത്തിക്കുന്നത്.
2008 -ൽ ആരംഭിച്ച അഡ്രസ് മെൻസ് അപ്പാരൽസിന്റെ വസ്ത്രങ്ങൾ ഇപ്പോൾ 20 -ഓളം രാജ്യങ്ങളിലെ വസ്ത്ര വിപണിയിൽ ഒരു ബ്രാൻഡ് എന്ന രീതിയിൽ ലഭ്യമാണ്. ഏറ്റവും പുതിയ ഫാഷനുകൾ മിത വിലയിലും,ഗുണത്തിലും വിപണിയിൽ ലഭ്യമാക്കി കൊണ്ട് ഉപയോക്താകളെ സംതൃപ്തിപ്പെടുത്തുന്ന രീതിയാണ് അഡ്രസ് പിന്തുടരുന്നതെന്ന് ചെയർമാൻ ഷംസുദ്ദീൻ നെല്ലറ പറഞ്ഞു.
ചടങ്ങിൽ യു.എ.ഇ - കെ.എം.സി.സി പ്രസിഡണ്ട് പുത്തൂർ റഹ്മാൻ, സുവാ ഗോൾഡ് മാനേജിംഗ് ഡയരക്ടർ നിഷാദ്, മലബാർ ഗോൾഡ് ഗ്ലോബൽ എക്സി. ഡയരക്ടർ എ.കെ ഫൈസൽ, എ.എ.കെ മുസ്തഫ, നിയാസ് നെല്ലറ, ദുബൈ ബ്ലോഗർമാരായ അജ്മൽ ഖാൻ, ജുമാന ഖാൻ എന്നിവർ സംബന്ധിച്ചു. ആദ്യമായി ഫുജൈറയിലെത്തിയ ഇർഫാൻ പഠാനെ കാണാൻ നൂറുകണക്കിന് പേരാണ് ലുലു മാളിൽ തടിച്ചുകൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."