ക്രിമിനല്‍ കേസിലെ പ്രതി ഗുണ്ടാനിയമപ്രകാരം കരുതല്‍ തടങ്കലില്‍
നെയ്യാറ്റിന്‍കര: കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസിലെ പ്രതിയെ ഗുണ്ടാ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ അടച്ചു.
കൊലപാതകം ഉള്‍പ്പെടെ ഒന്‍പത് കേസുകളില്‍ പ്രതിയായ നരുവാമൂട് കുളങ്ങരക്കോണം സ്റ്റേഡിയത്തിന് സമീപം ആയക്കോാട് മേലെ പുത്തന്‍വീട്ടില്‍ മോഹനന്റെ മകന് അനീഷിനെ (25) ആണ് കസ്റ്റഡിയിലായത്.
തിരുവനന്തപുരം ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ് ഇദ്ദേഹത്തെ കരുതല്‍ തടങ്കലില്‍ അടച്ചത്.
ഇയാള്‍ മാരായമുട്ടം വടകര സ്വദേശിയായ ജോസിനെ കൊലപ്പെടുത്തിയ കേസിലും പിടിച്ച് പറി, വധശ്രമം, ഭവനഭേദനം, വാഹനങ്ങള്‍ തടഞ്ഞ് നിറുത്തി ആക്രമണം, സ്ത്രീകളെ ഭീഷണിപ്പെടുത്തി വീട് കയറി ആക്രമണം തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്.
ഇയാളുടെ പ്രവര്‍ത്തനങ്ങളു ടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം റൂറല്‍ എസ്.പി അശോക്കുമാറിന്റെയും നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി ഹരികുമാറിന്റെയും നിര്‍ദേശ പ്രകാരം നരുവാമൂട് എസ്.ഐ സന്തോഷ്കുമാറും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."