നടപ്പാലം പുനഃസ്ഥാപിച്ച് മീനങ്ങാടി പൊളിടെക്‌നിക്ക് വിദ്യാര്‍ഥികള്‍
മാനന്തവാടി: കാലവര്‍ഷത്തില്‍ ഒഴുകി പോയ നടപ്പാലം പുനഃസ്ഥാപിച്ച് മീനാങ്ങാടി പോളിടെക്‌നിക്ക് വിദ്യാര്‍ഥികള്‍.
തൃശ്ശിലേരിയില്‍ നിന്നും മജിസ്‌ട്രേറ്റ് കവല വഴി കാട്ടിക്കുളത്ത് പോകുന്ന കാക്കവയലിലാണ് വിദ്യാര്‍ഥികളും അധ്യാപകരും നാട്ടുകാരുംചേര്‍ന്ന് മണല്‍ചാക്ക് ഉപയോഗിച്ച് താല്‍കാലിക നടപ്പാലം ഒരിക്കിയത്. പാലം ഒഴുകി പോയതിനാല്‍ നിരവധി വിദ്യാര്‍ഥികളും പ്രദേശവാസികളാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
ചരലും മണലും ചാക്കില്‍ നിറച്ചാണ് മീനങ്ങാടി പോളി വിദ്യാര്‍ഥികള്‍ നാടിന് പ്രകൃതിദത്ത പാലമൊരുക്കിയത്. സമീപവാസികളും കൈകോര്‍ത്തതോടെ പ്രദേശവാസികള്‍ക്ക് ഒരു പാലമായി. നാല്‍പ്പതോളം വിദ്യാര്‍ഥികളും അധ്യാപകരും നാട്ടുകാരുമാണ് ഈ ഉദ്യമത്തില്‍ പങ്കാളികളായത്. സര്‍വിസ് സഹകരണ ബാങ്ക് കാട്ടിക്കുളം സെക്രട്ടറി വാസന്റെ നേതൃത്വത്തില്‍ ഇവര്‍ക്ക് ഉച്ചഭക്ഷണവും ഒരിക്കിയിരുന്നു.
പോളിടെക്ക്‌നിക്ക് അധ്യാപകരായ മണിയന്‍, പ്രേംദാസ്, റോയി, വി.കെ റിജില്‍, പ്രസന്നന്‍ ജിതിന്‍ ബേബി, വസന്തന്‍, വാര്‍ഡംഗം ധന്യ ബിജു, എ.എന്‍ മുകുന്ദന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."