HOME
DETAILS

കടല്‍ ഇനിയും വിഴുങ്ങാത്ത കരകള്‍

  
backup
September 27 2020 | 01:09 AM

gayathri-2


കടലിന്റെ സൗന്ദര്യത്തെ കവികളും കലാകാരന്മാരും എക്കാലത്തും വാഴ്ത്തിക്കൊണ്ടിരുന്നത് അതിന്റെ അതുല്യമായ സവിശേഷത കൊണ്ടാണ്. ഒരുപക്ഷേ ഭൂമിയില്‍ ഉള്ളതിലധികം ജൈവവൈവിധ്യങ്ങളുളള ഒരിടമാണ് കടല്‍. വലിയ തോതിലുളള ധാതു നിക്ഷേപങ്ങളുടെ ഖനികള്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന കടലിലെ സമ്പത്ത് അമൂല്യമാണ്. തീരവാസികളായ മനുഷ്യരുടെ മാത്രമല്ല പല രാജ്യങ്ങളിലേയും ഭക്ഷ്യസമ്പത്തിന്റെ അക്ഷയപാത്രംകൂടിയാണ് സമുദ്രം.


സഞ്ചാരത്തിന് മറ്റ് വാഹനങ്ങള്‍ കണ്ടുപിടച്ചിട്ടില്ലാത്ത ഒരു കാലത്ത് കടല്‍ ഒരു സഞ്ചാരപാതയായിരുന്നു. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ ജലയാനപാത്രങ്ങള്‍ മനുഷ്യര്‍ നിര്‍മിച്ചിരുന്നു. മനുഷ്യന് വിസ്മയങ്ങള്‍ നല്‍കിയ കടല്‍ അവന്റെ ഉപജീവനത്തിന്റെ പൊരുള്‍ കൂടിയാണ്. ഇന്ന് കടലായ കടലെല്ലാം കൊള്ളയടിക്കുകയാണ് ബഹുരാഷ്ട്ര കുത്തകകള്‍. കരയായ കരയെല്ലാം കവര്‍ന്നെടുത്തിട്ട് അടുത്ത കാല്‍വയ്ക്കാന്‍ ഇടമില്ലാതായ വാമനനെപ്പോലെ കടല്‍ കൊള്ളയടിക്കാന്‍ തുടങ്ങുമ്പോള്‍ നമ്മുടെ പ്രകൃതി സമ്പത്തിന്റെ സിംഹഭാഗമാണ് നശിക്കാന്‍ പോകുന്നത്. ഇത്തരം നീക്കങ്ങള്‍ക്കെതിരായി കാണേണ്ട ഒരു വ്യത്യസ്ത കലാപ്രദര്‍ശനം പോര്‍ച്ചുഗല്‍ കടല്‍ തീരത്ത് ആരംഭിച്ചിരിക്കുന്നു.

ഔവര്‍ ലാന്റ് ഈസ് ദി സീ

വാസ്തുശില്‍പ്പത്തിന്റെയും നഗരാസൂത്രണത്തിന്റെയും ലാന്റ്‌സ്‌കെയ്പ് നിര്‍മാണത്തിന്റെയും കാഴ്ചപ്പാടിലൂടെ കടലിനും കരയ്ക്കുമിടയിലുളള വൈരുധ്യത്തെ ദര്‍ശിക്കാന്‍ ശ്രമിക്കുന്ന ഒരു കലാപ്രദര്‍ശനമാണ് ഔവര്‍ ലാന്റ് ഈസ് ദി സീ. കടലും കരയും രണ്ട് ജൈവാഭിമുഖ്യത്തെ സ്വാംശീകരിക്കുന്നുവെങ്കിലും അവ തമ്മില്‍ അഭേദ്യമായൊരു വൈകാരിക ബന്ധം നിലനില്‍ക്കുന്നുണ്ട്. ഇത്രയും സാമൂഹിക പ്രസക്തിയും വൈകാരിക സന്ദര്‍ഭങ്ങളുമുളള ഒരു തലവാചകത്തിന് വിധേയമായൊരു പ്രദര്‍ശനം സംഘടിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയത് പരമ്പരാഗത വ്യവഹാരങ്ങളെ വെല്ലുവിളിക്കുന്ന ചില വാസ്തു ശില്‍പ്പികളാണ്. പോര്‍ച്ചുഗീസ് തീരത്തുനിന്ന് ജനസമ്മതിയില്‍ അഭിരമിക്കുന്ന സാംസ്‌കാരികമൂല്യങ്ങളെയും ഭൗതിക വൈരുധ്യങ്ങളെയും തൊട്ടാരംഭിക്കുന്ന പ്രദര്‍ശനം അനിര്‍വചനീയമാംവിധം പരിസ്ഥിതിയെ ബന്ധപ്പെടുത്തുന്ന തീരത്തിന്റെ അതിര്‍വരമ്പുകളേയും പുറവടിവുകളെയും പുനര്‍നിര്‍ണയിക്കുന്നു. കടല്‍ ഒരു സ്ഥലമാണ്, അല്ലാതെ അതിന്റെ സ്ഥാലീയമായ അസ്തിത്വത്തെ നിരാകരിക്കുന്ന ഒരു സങ്കല്‍പ്പമായി കരുതുന്നത് പോലെ അതൊരു അതിരോ തീരത്തിന് മുഖാമുഖം നില്‍ക്കുന്ന ഒരിടമോ അല്ല. മറിച്ച് അത് കരയുടെ രൂപീകരണപ്രക്രിയയുടെ ഒരു പങ്കാളിയാണെന്ന് തിരുത്തിവായിക്കുകയാണ് ഈ പ്രദര്‍ശനം.


അനിവാര്യമായ പരിണാമങ്ങളുടെ മൗലികശക്തികള്‍ വിളയാടുമ്പോഴുണ്ടാകുന്ന നിരവധി പാരിസ്ഥിതിക അടിയന്തരാവസ്ഥകള്‍ നേരിടുന്ന അനേകം സ്ഥലങ്ങളില്‍ ഒന്നാണ് കടല്‍. മനുഷ്യന്‍ എങ്ങനെയാണ് കരയില്‍ ജീവിക്കേണ്ടതെന്നു തീരുമാനിക്കുന്നത് കടലാണ്. ജീവിവര്‍ഗത്തിന്റെ നിഷ്പത്തിക്ക് നിദാനമായ ഈറ്റില്ലമാണ് കടലെന്നത് മനുഷ്യര്‍ സൗകര്യംപോലെ മറന്നുപോകുകയാണ്. മനുഷ്യസഹജമായ മറവിയല്ല ഇതെന്നും ലാഭക്കൊതി സൃഷ്ടിക്കുന്ന മതിഭ്രമത്തിന്റെ സന്തതിയാണെന്നും പരിസ്ഥിതി സംരക്ഷകരെങ്കിലും തിരിച്ചറിയുന്നുണ്ട്. ഈ യാഥാര്‍ഥ്യങ്ങളെ നിരന്തരം അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു സംഘം വാസ്തു ശില്‍പ്പികള്‍ കടലിന്റെ സഹജമായ ശക്തികളെയും അതേപ്പറ്റിയുളള അറിവുകളെയും ആശ്രയിച്ച് ഒരു യഥാര്‍ഥ ദൃശ്യസ്വരൂപത്തെ വികസിപ്പിക്കാന്‍ ശ്രമിക്കുകയാണ്. സാധാരണക്കാര്‍ക്ക് അവരുടെ നിത്യ ജീവിതത്തിലുണ്ടാകാവുന്ന തടസങ്ങള്‍ എന്ന നിലയിലും, തീരനാശം, കടലിനും നഗരങ്ങള്‍ക്കുമിടക്കുള്ള ബന്ധങ്ങള്‍, തീരവിപണന വ്യവഹാരങ്ങള്‍, ആഗോള വിനിമയത്തിന്റെ പാതകള്‍, സമുദ്രസമ്പത്ത് ചൂഷണം ചെയ്യുന്നവരുമൊത്ത് നടത്തുന്ന കണ്ണും മൂക്കുമില്ലാത്ത നര്‍മാണ പ്രവൃത്തികള്‍ തുടങ്ങിയ നിരവധി കാര്യങ്ങള്‍ കടലിനെ നശിപ്പിക്കാന്‍ അവസരമൊരുക്കുന്നു.

പിന്നിലെ വാസ്തുശില്‍പ്പികള്‍

ഈ പ്രദര്‍ശനം നമ്മുടെ പൊതു ദൃശ്യസമീപനത്തെ കീഴ്‌മേല്‍ മറിക്കുന്നു. കരയില്‍നിന്ന് കടലിനെ കാണുന്ന നമ്മുടെ പരമ്പരാഗത ദൃശ്യബോധത്തെ നവീകരിക്കാന്‍ കടലില്‍ നിന്ന് കരയെ കാണുന്ന രീതിയില്‍ നമ്മുടെ നോട്ടത്തിന്റെ വീക്ഷണ കോണ്‍ മാറ്റുകയാണ്. കരയില്‍ നിന്ന് കടലിനെ ദര്‍ശിക്കുമ്പോള്‍ ദൃശ്യമാകുന്ന ചക്രവാള സീമകള്‍ക്ക് പകരം കടലില്‍ നിന്ന് കരയെ കാണുമ്പോള്‍ കരയോടൊപ്പം കാണാവുന്ന പ്രകൃതി നമ്മുടെ നോട്ടത്തിന്റെ അക്ഷത്തെ മാറ്റി കാഴ്ചയെ മറ്റൊരു തലത്തിലേക്കു കൊണ്ടുപോകുന്നു. കടലിനെ അപേക്ഷിച്ച് കരയെന്നത് ഒരു ജൈവിക സമൃദ്ധിയുടെ കാഴ്ചയെ നമ്മിലെത്തിക്കുന്നുണ്ട്. ഇങ്ങനെ നമ്മുടെ നോട്ടത്തിന്റെ അച്ചുതണ്ടിനെ മാറ്റി പ്രതിഷ്ഠിക്കുന്ന ഈ പ്രദര്‍ശനം നാം ജീവിക്കുന്ന പരിസ്ഥിതിയെ വേറിട്ടൊരു രീതിയില്‍ വീക്ഷിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.


ഔര്‍ ലാന്റ് ഈസ് ദ സീ എന്ന വ്യത്യസ്തമായ ഈ പ്രദര്‍ശനം ക്യൂറേറ്റ് ചെയ്തിരിക്കുന്നത് പോര്‍ട്ടുഗലിലെ പ്രമുഖരായ രണ്ട് വാസ്തുശില്‍പ്പികളായ മിഗുല്‍ ഫിഗ്വേറിയയും ആന്ദ്രേ ടവാറസുമാണ്. വാസ്തു ശില്‍പ്പകലാ രംഗത്ത് വ്യത്യസ്തമായ ചിന്താപദ്ധതി കൊണ്ടുവന്നവരാണ് ഇരുവരും. വാസ്തു ശില്‍പ്പമെന്നത് വാസസ്ഥല നിര്‍മിതിയെന്നതിനപ്പുറം അതൊരു ദര്‍ശനമാണെന്ന് അവര്‍ കരുതുന്നുണ്ട്. അതിന് മനഷ്യജീവിതവുമായുളള അത്രതന്നെ ഗാഢമായ ബന്ധമുണ്ട് പ്രകൃതിയുമായും. പാരിസ്ഥിതികമായ ഒട്ടനവധി ഘടകങ്ങളുടെ ഒരു സംക്ഷിപ്ത രൂപകമാണത്. അത്തരത്തില്‍ അതൊരു ദാര്‍ശനിക വ്യവഹാരത്തെ മുന്നോട്ടുവയ്ക്കുന്നുണ്ട്. കാഴ്ചയിലെ വ്യതിരിക്തത മാത്രമല്ല അതിനെ വ്യത്യസ്തമാക്കുന്നത്. അതില്‍ ജീവിക്കുന്ന മനുഷ്യര്‍ നടത്തുന്ന സാമൂഹികമായ കൊള്ളക്കൊടുക്കലുകളുടെ ഒരു പ്രതിനിധാനംകൂടിയാണത്. ഇത്തരത്തിലുളള ഒരു കാഴ്ചപ്പാടിനെ ആധാരമാക്കി നിര്‍മിതികള്‍ സൃഷ്ടിക്കുന്ന വാസ്തുശില്‍പ്പികളെന്ന നിലക്ക് പോര്‍ച്ചുഗലിന്റെ സാംസ്‌കാരിക ജീവിതവും നരവംശശാസ്ത്രവുമെല്ലാം അവരുടെ വാസ്തുനിര്‍മിതികളില്‍ പ്രതിഫലിക്കുന്നുണ്ട്. അത്തരത്തിലുളള അവരുടെ ചിന്തകളില്‍ നിന്നാണ് ഈ പ്രദര്‍ശനമൊരുക്കാനുളള ഊര്‍ജം അവര്‍ സ്വാംശീകരിച്ചത്.

സ്‌പോണ്‍സര്‍ഷിപ്പ്
കുത്തകകള്‍!

അവരെക്കൂടാതെ പെഡ്രോ മൗറീഷ്യോ ബോര്‍ഹേസ്, മാര്‍ത്ത ലബാസ്റ്റിഡ, ഐവോ പെകാസ് മാര്‍ട്ടിന്‍സ്, പെഡ്രോ ബന്ദേറിയ എന്നീ വാസ്തു ശില്‍പ്പികളും പ്രസിദ്ധ സര്‍ഫര്‍ യുറീകൊ ഗോണ്‍കോള്‍വസും, പ്രൊഡ്യൂസര്‍ കാര്‍ലൊ കാര്‍ഡൊക്‌സോയും ഈ പ്രദര്‍ശനത്തില്‍ ക്രിയാത്മക പങ്കാളിത്തം വഹിച്ചിട്ടുണ്ട്. വിചിത്രമായ ഒരു കാര്യം, കടലിനെ കൊള്ളയടിക്കാന്‍ ഒരുമ്പെട്ടിറങ്ങുന്ന ബഹുരാഷ്ട്ര കുത്തകകള്‍ക്കെതിരെയെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന ഈ പ്രദര്‍ശനത്തെ ആഗോള സാമ്പത്തിക ഭീമന്മാരായ സാംസങ്, വാള്‍ക്രോമാറ്റ് തുടങ്ങിയ ബഹുരാഷ്ട്ര കുത്തകകളും സഹായിക്കുന്നുണ്ടെന്നുളളതാണ്. വലിയ മാധ്യമ ശ്രദ്ധ നേടിയെടുത്ത ഈ പ്രദര്‍ശനം കാണാന്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും കാഴ്ചക്കാര്‍ എത്തുന്നുണ്ട്. അടുത്ത വര്‍ഷം ജനുവരി പതിനേഴ് വരെ നീളുന്ന പ്രദര്‍ശനം വന്‍ വിജയമാണെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  an hour ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  3 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  9 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  10 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  10 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  10 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  11 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  11 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  11 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  11 hours ago