HOME
DETAILS
MAL
മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു: ഉമ്മന്‍ചാണ്ടി
backup
May 06 2017 | 18:05 PM
കോഴിക്കോട്: മഹാരാജാസ് കോളജില്‍നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിയമസഭയെയും സമൂഹത്തെയും തെറ്റിദ്ധരിപ്പിച്ചെന്ന് ഉമ്മന്‍ചാണ്ടി. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിടികൂടിയത് നിര്മാണസാമഗ്രികളാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാവിരുദ്ധമാണ്. കലാലയങ്ങളില്‍ നടക്കുന്ന അക്രമസംഭവങ്ങളെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.
കെ.എം മാണിയോടുള്ള കോണ്‍ഗ്രസ് നിലപാടില്‍ മാറ്റമില്ല. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കുന്നതിനുമുന്പ് കാര്യങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനിച്ചതാണ്.
എന്നാല്‍, പിന്നീട് സ്വീകരിച്ച നടപടി വഞ്ചനയാണ്. കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ക്കും അണികള്‍ക്കും ഇതില്‍ ശക്തമായ എതിര്‍പ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."