രണ്ടാം ടെസ്റ്റ്: ഇംഗ്ലണ്ടിനു കൂറ്റന്‍ സ്കോര്‍
മാഞ്ചസ്റ്റര്‍: പാകിസ്താനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനു കൂറ്റന്‍ സ്കോര്‍. ജോ റൂട്ട് നേടിയ ഇരട്ട സെഞ്ച്വറിയുടെ മികവില്‍ (254) ഇംഗ്ലണ്ട് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 589 റണ്‍സെടുത്ത് ഒന്നാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു.
രണ്ടാം ദിനം ഒന്നാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ പാകിസ്താന് ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 41 റണ്‍സെന്ന നിലയില്‍. 18 റണ്‍സെടുത്ത മുഹമ്മദ് ഹഫീസിന്റെ വിക്കറ്റാണ് പാകിസ്താനു നഷ്ടമായത്. ഷാന്‍ മസൂദ് (20), അസ്ഹര്‍ അലി (1) ക്രീസില്‍. ക്രിസ് വോക്സിനാണ് വിക്കറ്റ്.
നേരത്തെ നായകന് കുക്ക് സെഞ്ച്വറി നേടിയിരുന്നു. 58 റണ്‍സ് വീതമെടുത്ത വോക്സ്, ബയര്‍സ്റ്റോ എന്നിവരുടെ മികച്ച ബാറ്റിങും ഇഗ്ലണ്ടിനു കരുത്തായി. പാക് നിരയില്‍ വഹാബ് റിയാസ് മൂന്നും മുഹമ്മദ് ആമിര്‍, റാഹത്ത് അലി എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."