മന്ത്രിമാരുടെ വിയോജിപ്പ് ആകുലത മൂലം: ഇ.പി ജയരാജന്‍
തിരുവനന്തപുരം: പ്രളയ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഒരു വര്‍ഷത്തെ എല്ലാ ആഘോഷങ്ങളും മാറ്റിവച്ചതില്‍ ചില മന്ത്രിമാര്‍ വിയോജിപ്പു പ്രകടിപ്പിച്ചത് അവരുടെ ആകുലത കൊണ്ടാണെന്ന് മന്ത്രി ഇ.പി ജയരാജന്‍. എല്ലാ മന്ത്രിമാര്‍ക്കും അവരുടെ വകുപ്പുകള്‍ മെച്ചപ്പെടുത്തണമെന്ന ചിന്തയാണുള്ളത്. ചിലര്‍ അവരുടെ അഭിപ്രായം പറഞ്ഞു എന്നല്ലാതെ ഇക്കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണെന്ന് ജയരാജന്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചുള്ള ആഘോഷങ്ങള്‍ പരമാവധി ഒഴിവാക്കി ആ തുക ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുകയെന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. പ്രളയത്തിലുണ്ടായ നാശനഷ്ടം പരിഹരിച്ച് പരമാവധി മെച്ചപ്പെട്ട അവസ്ഥയില്‍ കേരളത്തെ രൂപപ്പെടുത്തുന്നതിനാണ് പ്രാധാന്യം നല്‍കേണ്ടത്. ഇങ്ങനെയൊരു സാഹചര്യത്തില്‍ ചില കാര്യങ്ങള്‍ മാറ്റിവയ്‌ക്കേണ്ടി വരും. കെടുതിയില്‍ നിന്ന് കരകയറിയതിനു ശേഷം ആഘോഷങ്ങളെല്ലാം നമുക്കു വീണ്ടും ഭംഗിയായി നടത്താവുന്നതാണെന്നും ജയരാജന്‍ പറഞ്ഞു.
സ്‌കൂള്‍ കലോത്സവവും കായികമേളയും നടന്നില്ലെന്നു കരുതി കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് കുറയുമെന്നുള്ള പേടിയൊന്നും വേണ്ട. ദേശീയ കായികമേളയില്‍ പങ്കെടുക്കാനുള്ള അവസരവും കുട്ടികള്‍ക്ക് നഷ്ടമാകില്ലെന്ന് ഉറപ്പുവരുത്തും.
ആഘോഷങ്ങള്‍ പരമാവധി കുറച്ച് ഇക്കാര്യങ്ങളില്‍ എന്തു ചെയ്യാനാകുമെന്ന് സര്‍ക്കാര്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."