HOME
DETAILS

ബി.ജെ.പി നേതാവിനെ വിട്ടയക്കാന്‍ സുപ്രിംകോടതി നിര്‍ദേശം

  
backup
May 14 2019 | 22:05 PM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%a8%e0%b5%87%e0%b4%a4%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%af%e0%b4%95

 

ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായ യുവമോര്‍ച്ച നേതാവ് പ്രിയങ്കാ ശര്‍മ്മയെ മോചിപ്പിക്കാന്‍ സുപ്രിംകോടതി അവധിക്കാല ബെഞ്ച് നിര്‍ദേശം നല്‍കി.
ജയിലില്‍ നിന്ന് ഇറങ്ങിയാലുടന്‍ മാപ്പപേക്ഷ എഴുതി നല്‍കണം. തുടക്കത്തില്‍ ആദ്യം മാപ്പു പറയാന്‍ ആവശ്യപ്പെട്ട ഇന്ദിരാ ബാനര്‍ജിയും സഞ്ജീവ് ഖന്നയുമടങ്ങുന്ന അവധിക്കാല ബെഞ്ച് പിന്നീട് അത് ഒഴിവാക്കി ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം മാപ്പു പറയാന്‍ നിര്‍ദേശിച്ചു.
അറസ്റ്റ് ചെയ്യുന്നതിനു മുന്‍പുതന്നെ പ്രിയങ്ക പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നുവെന്ന് പ്രിയങ്കയുടെ അഭിഭാഷകന്‍ എന്‍.കെ കൗള്‍ വാദിച്ചു. അവര്‍ മാത്രമല്ല പോസ്റ്റ് പ്രചരിപ്പിച്ചത്. എന്നിട്ടും അറസ്റ്റ് ചെയതത് അവരെ മാത്രമാണ്.


ഇത് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും കൗള്‍ വാദിച്ചു. എന്നാല്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ നേതാവ് തന്നെ ഇങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നും സാധാരണക്കാരനായിരുന്നെങ്കില്‍ വിട്ടുകളയാമായിരുന്നെന്നായിരുന്നു ജസ്റ്റിസ് ഖന്നയുടെ മറുപടി. മാപ്പു പറയുകയാണെങ്കില്‍ ജാമ്യം അനുവദിക്കാമെന്നായി കോടതി. എന്നാല്‍ മാപ്പു പറയുന്നത് ഇത്തരം കേസുകളില്‍ കീഴ് വഴക്കമാകുമെന്ന് കൗള്‍ വാദിച്ചു.
തുടര്‍ന്ന് ജാമ്യം നല്‍കാമെന്നും ഇറങ്ങിയാലുടന്‍ മാപ്പു പറയാനും കോടതി ഉത്തവിടുകയായിരുന്നു.
ന്യൂയോര്‍ക്കില്‍ നടന്ന ഒരു ചടങ്ങില്‍ പങ്കെടുക്കുന്ന പ്രിയങ്ക ചോപ്രയുടെ അര്‍ദ്ധ നഗ്ന ചിത്രം മോര്‍ഫ് ചെയ്ത് അതില്‍ മമതാ ബാനര്‍ജിയുടെ മുഖം ഒട്ടിച്ചു ചേര്‍ത്തുവെന്നതാണ് കേസ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദേശം മൗലികാവകാശ ലംഘനമെന്ന് രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

ഉലുവ ആരോ​ഗ്യത്തിന് ഹാനികരം; ഗർഭിണികൾക്ക് മുന്നറിയിപ്പുമായി സഊദി അധികൃതർ

Saudi-arabia
  •  2 months ago
No Image

ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ദുരുദ്ദേശപരം: എസ്.കെ.എസ്.എസ്.എഫ്

Kerala
  •  2 months ago
No Image

മദ്രസകള്‍ക്കെതിരായ ബാലാവകാശ കമ്മീഷന്റെ നീക്കം പ്രതിഷേധാര്‍ഹം- സമസ്ത 

latest
  •  2 months ago
No Image

'മൊഴി എടുത്തതില്‍ വലിയ പ്രതീക്ഷയില്ല, കേന്ദ്ര സര്‍ക്കാര്‍ നീക്കം വീണയെ സഹായിക്കാന്‍'; മാത്യു കുഴല്‍നാടന്‍ 

Kerala
  •  2 months ago
No Image

ട്രെയിനില്‍ ദമ്പതികളെ ബോധം കെടുത്തി കവര്‍ച്ച

crime
  •  2 months ago
No Image

പുതുക്കാട് മണലിപ്പുഴയില്‍ നിന്ന് തലയില്ലാത്ത നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 months ago
No Image

'മാസപ്പടിക്കേസില്‍ പാര്‍ട്ടി മറുപടി പറയേണ്ട കാര്യമില്ല'; പ്രതികരണവുമായി എം.വി ഗോവിന്ദന്‍ 

Kerala
  •  2 months ago
No Image

എസ്.എഫ്.ഐ.ഒ നടപടിയില്‍ പുതുതായി ഒന്നുമില്ല; ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുവെന്ന വാദം പൊളിഞ്ഞു: മുഹമ്മദ് റിയാസ്

Kerala
  •  2 months ago
No Image

ആലപ്പുഴയില്‍ വിജയദശമി ആഘോഷങ്ങള്‍ക്കിടെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ചു; പരാതിയുമായി കുടുംബം

Kerala
  •  2 months ago