ജില്ലയിലെ കുടിവെള്ള സ്രോതസുകള്‍ മാലിന്യ വാഹിനിയെന്ന് പഠനം
കോട്ടയം: ജില്ലയിലെകുടിവെള്ള സ്രോതസുകളിലേറെയും കുടിക്കാന്‍ യോഗ്യമല്ലെന്ന് പഠന റിപ്പോര്‍ട്ട്. ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സ് നടത്തിയ പഠനത്തിലാണ് കുടിവെള്ള സ്രോതസുകള്‍ മലിനമാണെന്ന് കണ്ടെത്തിയത്. 583 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 529 ലും കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തി. വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ മലിനീകരണത്തിന്റെ കാഠിന്യം ഏറിയത് 95 ശതമാനം കുടിവെള്ള സ്രോതസുകളെയും അമ്ലസ്വഭാവമുള്ളതാക്കിയിട്ടുണ്ട്. ജില്ലയിലെ 11 ബ്ലോക്കുകളില്‍ കാഞ്ഞിരപ്പള്ളിയിലാണ് ഏറ്റവും അധികം (91.07) കുടവെള്ള സ്രോതസുകളും ഉപയോഗയോഗ്യമല്ലാത്തത്.
കടുത്തുരുത്തി (88.08), വൈക്കം (85.71), ഏറ്റുമാനൂര്‍ (85.71), വാഴൂര്‍ (85.24), മാടപ്പള്ളി (85.15), ഉഴവൂര്‍ (82.60), പള്ളം (79.24), ഈരാറ്റുപേട്ട (78.57), ളാലം (70) എന്നീങ്ങനെയാണു മറ്റുപ്രദേശങ്ങളിലെ കുടിവെള്ള സ്രോതസുകള്‍ മലിനീകരിക്കപ്പെട്ടിരിക്കുന്നത്. സൂക്ഷ്മജീവകളും രാസവസ്തുക്കളും അടങ്ങിയ വെള്ളം ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഭീഷണി ഉണ്ടാക്കും. മുന്‍കരുതലുകളായി കുടിവെള്ള സ്രോതസുകളില്‍ രണ്ടാഴ്ചയിലൊരിക്കലെങ്കിലും ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ശുദ്ധീകരിക്കണം, തിളപ്പിച്ചാറ്റിയ കുടിവെള്ളം ഉപയോഗിക്കണം.
കുടിവെള്ള വിതരണക്കാരില്‍നിന്നു വാങ്ങുന്ന വെള്ളത്തിന് ഗുണനിലവാര പരിശോധന സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പുവരുത്തണ്ടത് ആവശ്യമാണ്. അംഗീകൃത സ്രോതസുകളില്‍നിന്നാണ് വെള്ളം ശേഖരിക്കുന്നത് എന്നുറപ്പുവരുത്തണം. എന്നിങ്ങനെയുള്ളവ ശ്രദ്ധിക്കണമെന്ന് ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നു. റോഷ്‌നി സൂസന്‍ ഏലിയാസ്, ടിന അന്നാ തോമസ്, ശരത് ബാബു, ഡോ. പുന്നന്‍ കുര്യന്‍ വേങ്കടത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പഠനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."