20 സീറ്റിലും വിജയിക്കും
സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വം തിരിച്ചടിയായി: ടി.എന്‍ പ്രതാപന്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20 സീറ്റിലും യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ വിജയിക്കുമെന്ന് കോണ്‍ഗ്രസ് നേതൃയോഗത്തിന്റെ വിലയിരുത്തല്‍. അതിനിടെ, തൃശൂരിലെ സ്ഥാനാര്‍ഥിയായ ടി.എന്‍ പ്രതാപന്, തനിക്ക് ശക്തമായ വെല്ലുവിളിയുണ്ടെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു.
വിചാരിക്കാത്ത അടിയൊഴുക്കുകള്‍ മണ്ഡലത്തില്‍ ഉണ്ടായേക്കാമെന്ന് ആശങ്ക അദ്ദേഹം പ്രകടിപ്പിച്ചു. സുരേഷ് ഗോപി ബി.ജെ.പി സ്ഥാനാര്‍ഥിയായി വന്നത് തിരിച്ചടിയായി. ഹിന്ദു നായര്‍ വോട്ടുകള്‍ ബി.ജെ.പിയിലേക്ക് പോയിട്ടുണ്ടാകാം.
ആര്.എസ്.എസിന്റെ പ്രവര്‍ത്തനം ശക്തമായിരുന്നു. തൃശൂരില്‍ നിന്ന് നെഗറ്റീവ് വാര്‍ത്തയും പ്രതീക്ഷിക്കാമെന്നും പ്രതാപന് പറഞ്ഞു. എന്നാല്‍, ന്യൂനപക്ഷങ്ങളുടെ കേന്ദ്രീകരണം മണ്ഡലത്തില്‍ ഉണ്ടായിട്ടുണ്ടെന്നും പ്രതാപന്റെ ജയം ഉറപ്പാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റു നേതാക്കളും സ്ഥാനാര്‍ഥികളും യു.ഡി.എഫിന് അനുകൂലമായ തെരഞ്ഞെടുപ്പാണ് നടന്നതെന്നാണ് പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."