തോമസ് ഐസകിന്റെ 'ഫേസ്ബുക്ക് ഡയറി'യുടെ റോയല്‍റ്റി പാവങ്ങളുടെ ചികിത്സയ്ക്ക്
മണ്ണഞ്ചേരി: ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്കിന്റെ 'ഫേസ്ബുക്ക് ഡയറി'യെന്ന പുസ്തകത്തിന് ലഭിച്ച റോയല്‍റ്റി തുക പാവങ്ങളുടെ ചികിത്സയ്ക്കായി സ്‌നേഹജാലകത്തിനു നല്‍കും. തുക ഇന്ന് കൈമാറും. പാതിരപ്പള്ളിയിലെ ആതുരചികിത്സാരംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സ്‌നേഹജാലകം. പ്രകാശനവേദിയില്‍ വച്ചുതന്നെ ഐസക് സ്‌നേഹജാലകത്തിന് ഇതിന്റെ റോയല്‍റ്റി തുക വാഗ്ദാനം ചെയ്തിരുന്നു. മമ്മൂട്ടിയാണ് പുസ്തകം പ്രകാശനം ചെയ്തത്. ചുരുങ്ങിയ ദിവസം കൊണ്ട് പതിനായിരത്തിലേറെ പുസ്തകങ്ങളാണ് പ്രസാധകര്‍ വിറ്റഴിച്ചത്.
റോയല്‍റ്റി തുകയുടെ നികുതികഴിച്ച് ആദ്യപടിയായി സ്‌നേഹജാലകത്തിന് ഒന്നരലക്ഷത്തോളം രൂപയാണ് കൈമാറുന്നതെന്ന് മന്ത്രി അറിയിച്ചു. പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യമായി മരുന്നുകളും കുറഞ്ഞ ഫീസില്‍ ജനകീയലാബും പാലിയേറ്റീവ് രംഗവും മനോരോഗചികിത്സയും സ്‌നേഹജാലകം ഇപ്പോള്‍ നടത്തിവരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."