കെ മുരളിധരന്‍ കെ പി സി സി തെരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷ സ്ഥാനമൊഴിഞ്ഞു
തിരുവനന്തപുരം: കെ മുരളിധരന്‍ കെപിസിസി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം രാജിവച്ചു. സേണിയ ഗാന്ധിക്ക് രാജികത്തിലൂടെയാണ് സ്ഥാനം ഒഴിയുന്ന വിവരം കെ മുരളീധരന്‍ അറിയിച്ചത്. ഒരാള്‍ക്ക് ഒരു പദവി സ്ഥാനം എന്നത് പാലിക്കാന്‍ സ്ഥാനം ഒഴിയുന്നുവെന്ന് മുരളീധരന്‍ കത്തില്‍ വ്യക്തമാക്കി.'കെപിസിസിയുടെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം ഒഴിയുകയാണ്. ഇതറിയിച്ചു കോണ്‍ഗ്രസ് പ്രസിഡന്റ് ശ്രീമതി. സോണിയാഗാന്ധിക്ക് ഇന്ന് കത്ത് നല്‍കി. പിന്തുണച്ച എല്ലാവര്‍ക്കും ഹൃദയപൂര്‍വ്വം നന്ദി അറിയിക്കുന്നു', കെ മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തിയാണ് സ്ഥാനമൊഴിഞ്ഞതിന് പിന്നിലെന്നാണ് സൂചന.
നേരത്തെ, ബെന്നി ബഹനാന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം രാജിവച്ചിരുന്നു. ബെന്നിക്കെതിരെ ഒരു വിഭാഗം നടത്തിയ കൊട്ടാര വിപ്ലവമാണ് അപ്രതീക്ഷിത രാജിയില്‍ കലാശിച്ചത്. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കളുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന വാര്‍ത്തകള്‍ വേദനിപ്പിച്ചതിനാലാണ് രാജിവെക്കുന്നതെന്ന് ബെന്നി പറഞ്ഞു. കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് രാജി പ്രഖ്യാപിച്ചത്.
https://www.facebook.com/KMuraleedharanOfficial/posts/1219046335124758
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."