സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റിയ നടപടി ഹൈക്കോടതി റദ്ദാക്കി
കൊച്ചി: അഞ്ചേരി ബേബി വധക്കേസില്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. കൊല്ലപ്പെട്ട അഞ്ചേരി ബേബിയുടെ സഹോദരന് എ.പി ജോര്‍ജ് നല്കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് രാജാവിജയരാഘവനാണ് സര്‍ക്കാര്‍ നടപടി റദ്ദാക്കി ഉത്തരവിട്ടത്.
മന്ത്രി എം.എം മണി അടക്കമുള്ള പ്രതികളെ രക്ഷിക്കാനാണ് പ്രോസിക്യൂട്ടറെ മാറ്റിയതെന്നായിരുന്നു എ.പി ജോര്‍ജ് ഹരജിയില്‍ ഉന്നയിച്ച ആരോപണം.
യൂത്ത് കോണ്‍ഗ്രസ് ഉടുമ്പഞ്ചോല ബ്ലോക്ക് സെക്രട്ടറിയും ഐ.എന്‍.ടി.യു.സി മണ്ഡലം പ്രസിഡന്റുമായിരുന്ന ബേബി അഞ്ചേരി 1982 നവംബര്‍ 13 നാണ് കൊല്ലപ്പെട്ടത്. സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം മോഹന്‍ദാസ് വധക്കേസിലെ മൂന്നാം പ്രതിയായിരുന്നു ബേബി. സി.പി.എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറിയും നിലവിലെ വൈദ്യുതി മന്ത്രിയുമായ എം.എം മണി ഇടുക്കി ജില്ലയിലെ മണക്കാട് വച്ച് 2012 മേയ് 25ന് നടത്തിയ പ്രസംഗത്തെ തുടര്‍ന്നായിരുന്നു കേസ് പുനരന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."