HOME
DETAILS
MAL
സഊദിയില്‍ ബ്രദര്‍ഹുഡ് നേതാവിന്റെ വിചാരണ തുടങ്ങി
backup
September 05 2018 | 19:09 PM
റിയാദ്: മുസ്ലിം ബ്രദര്‍ഹുഡിന്റെ മുതിര്‍ന്ന നേതാവിനെതിരേയുള്ള കേസുകളില്‍ കോടതി വിചാരണ ആരംഭിച്ചു.
സഊദി അറേബ്യ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയ മുസ്ലിം ബ്രദര്‍ഹുഡിന്റെ അന്താരാഷ്ട്ര പണ്ഡിത സഭയായ ഇന്റര്‍നാഷനല്‍ യൂനിയന്‍ ഓഫ് മുസ്ലിം സ്കോളേഴ്സ് അസി. സെക്രട്ടറി ജനറലായ സഊദി പൗരനെതിരേയുള്ള വിചാരണയാണ് സഊദിയിലെ പ്രത്യേക കോടതിയില്‍ നടക്കുന്നത്. നാല് ബന്ധുക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയും സാന്നിധ്യത്തിലാണ് വിചാരണ. 37 കേസുകള്‍ ചുമത്തപ്പെട്ട ഇദ്ദേഹത്തിന് വധശിക്ഷ നല്‍കണമെന്ന് സഊദി പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."