HOME
DETAILS

കൊടുംക്രൂരതയ്ക്ക് മാപ്പില്ല

  
backup
September 28 2020 | 02:09 AM

%e0%b4%95%e0%b5%8a%e0%b4%9f%e0%b5%81%e0%b4%82%e0%b4%95%e0%b5%8d%e0%b4%b0%e0%b5%82%e0%b4%b0%e0%b4%a4%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa

സ്വന്തം ലേഖകന്‍
മലപ്പുറം: ഹൃദയം പറിച്ചെടുക്കുന്ന വേദനയാല്‍ പുളഞ്ഞ പൂര്‍ണഗര്‍ഭിണിയെ കൊവിഡിന്റെ പേരില്‍ മെഡിക്കല്‍ കോളജുകളും സ്വകാര്യ ആശുപത്രികളും തട്ടിക്കളിച്ചതിനൊടുവില്‍ നഷ്ടമായത് ഇരട്ട ഗര്‍ഭസ്ഥ ശിശുക്കളുടെ ജീവന്‍.

സുപ്രഭാതം മഞ്ചേരി ലേഖകന്‍ കിഴിശ്ശേരി എന്‍.സി ഷരീഫ്- സഹല ദമ്പതികള്‍ക്കാണ് 36 മണിക്കൂറോളം ആശുപത്രികളുടെയും സര്‍ക്കാര്‍ അധികൃതരുടെയും ദുര്‍വാശിക്കിരയായതിനൊടുവില്‍ കന്നിപ്രസവത്തിലെ ശിശുക്കളെ നഷ്ടമായത്. നേരത്തെ കൊവിഡ് പോസിറ്റീവ് ആയ സഹലയ്ക്ക് ഈ മാസം 15ന് നെഗറ്റീവ് ആയിരുന്നു. കൊവിഡ് രോഗികള്‍ക്കേ ചികിത്സയുള്ളൂവെന്ന് മെഡിക്കല്‍ കോളജും നേരത്തെ കൊവിഡ് ഉണ്ടായതിനാല്‍ പറ്റില്ലെന്ന് സ്വകാര്യ ആശുപത്രികളും നിലപാടെടുക്കുകയായിരുന്നു.പ്രസവവേദന വന്നതോടെ ശനിയാഴ്ച്ച പുലര്‍ച്ചെ 4.30ന് ആദ്യം മഞ്ചേരി മെഡിക്കല്‍ കോളജിലേക്കാണ് യുവതി പോയത്. എന്നാല്‍ മെഡിക്കല്‍ കോളജില്‍ നിന്ന് മടക്കിയതിനാല്‍ വിവിധ സ്വകാര്യ ആശുപത്രികളിലേക്കുള്ള ഓട്ടമായി പിന്നീട്. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ അധികൃതരോടും സ്വകാര്യ ആശുപത്രികളോടും കരഞ്ഞ് അഭ്യര്‍ഥിച്ചെങ്കിലും അനുകൂലപ്രതികരണം ഉണ്ടായില്ലെന്ന് ഷരീഫ് പറഞ്ഞു.

മഞ്ചേരി മെഡിക്കല്‍ കോളജ് മടക്കി അയച്ചതിനാല്‍ രാവിലെ 11 നു മഞ്ചേരിയില്‍നിന്ന് കോഴിക്കോട് കോട്ടപറമ്പുള്ള മാതൃശിശു ആശുപത്രിയിലേക്കു റഫര്‍ ചെയ്തു. ഉച്ചയോടെ കോട്ടപറമ്പ് ഗവ. ആശുപത്രിയിലെത്തിയെങ്കിലും ഒ.പി സമയം കഴിഞ്ഞെന്നു പറഞ്ഞ് അവിടെനിന്നു കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയെ സമീപിച്ചെങ്കിലും അഡ്മിറ്റാവാന്‍ പറഞ്ഞ ശേഷം ചികിത്സ തടഞ്ഞു.ഇതിനൊടുവില്‍ മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളജില്‍നിന്ന് ആന്റിജന്‍ പരിശോധന നടത്തിയ ശേഷം നെഗറ്റീവ് ഫലവുമായി ശനിയാഴ്ച വൈകുന്നേരം ആറരയോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കെ.എം.സി.ടിയില്‍ നടത്തിയ സ്‌കാനിങ്ങില്‍ കുഞ്ഞുങ്ങള്‍ക്ക് മിടിപ്പില്ലെന്ന് വ്യക്തമായിരുന്നു.
ഇതിനിടെ ഇന്നലെ മലപ്പുറം ഡി.എം.ഒ ഡോ. സക്കീന ആരോഗ്യമന്ത്രി കെ.കെ ശൈലജയെ ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് വൈകിയെങ്കിലും ഗര്‍ഭിണിയെ ചികില്‍സിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് തയാറായത്. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവരെ ബന്ധപ്പെട്ട് ആരോഗ്യമന്ത്രി ചികിത്സ ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കുകയുംചെയ്തു. ഇതുപ്രകാരം മെഡിക്കല്‍ കോളജില്‍ അഡ്മിറ്റാക്കി ഇന്നലെ വൈകീട്ടോടെ ശസ്ത്രക്രിയവഴി കുഞ്ഞുങ്ങളെ പുറത്തെടുക്കുകയായിരുന്നു.

സാധാരണ മനുഷ്യന്റെ നിസ്സഹായത


ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിയത്. ഇവിടെ നിങ്ങളെ എടുക്കില്ലെന്നും കൊവിഡ് സ്ഥിരീകരിച്ചവര്‍ക്ക് മാത്രമേ ചികിത്സ നല്‍കുകയൊള്ളുവെന്നുമായിരുന്നു പ്രതികരണം.

മറ്റു മാര്‍ഗമില്ല, സ്വകാര്യ ആശുപത്രിയില്‍ എടുക്കുന്നില്ല എന്നെല്ലാം പറഞ്ഞെങ്കിലും ചികിത്സ നല്‍കാനാവില്ലെന്ന് മെഡിക്കല്‍ കോളജില്‍നിന്ന് ഉറപ്പിച്ചുപറഞ്ഞു.
വേദനകൊണ്ടു പിടഞ്ഞ ഗര്‍ഭിണിയോടുള്ള പെരുമാറ്റവും ക്രൂരമായിരുന്നു. പുലര്‍ച്ചെ എത്തിയിട്ടും സ്‌കാന്‍ ചെയ്യാന്‍ തയാറായില്ല. ഇപ്പോള്‍ വേദന ഇല്ലെന്നും കൊണ്ടുപൊയ്‌ക്കൊള്ളൂവെന്നും മെഡിക്കല്‍ കോളജില്‍നിന്ന് അന്തിമനിര്‍ദേശവും കിട്ടി.

രാവിലെ 10 മണിയോടെ മറ്റ് ആശുപത്രികളില്‍ പോകുവാനായി കൊവിഡ് മുക്തമായെന്ന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടെങ്കിലും ഇത്രേം നേരത്തെ തന്നെ സര്‍ട്ടിഫിക്കറ്റ് ചോദിച്ച് ഇറങ്ങിയിരിക്കുകയാണോ എന്നായിരുന്നു സൂപ്രണ്ടിന്റെ മറുപടി.

ഒരു തവണ കൊവിഡ് ബാധിച്ചതിനാല്‍ വീണ്ടും രോഗം ഉണ്ടാകുമെന്നും നിങ്ങള്‍ വേറെ ആശുപത്രികളില്‍ പോകൂവെന്നുമായിരുന്നു സ്വകാര്യ ആശുപത്രികളുടെ പ്രതികരണം.
സര്‍ക്കാര്‍ നല്‍കുന്ന ആന്റിജന്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റ് രോഗം ഭേദമായതിന് തെളിവായി അവര്‍ പരിഗണിക്കില്ല.
നേരത്തെ കൊവിഡ് ഉണ്ടായിരുന്നതിനാല്‍ ആന്റിജന്‍ പരിശോധന മതിയാവില്ലെന്നും ആര്‍.ടി പി.സി.ആര്‍ ഫലം തന്നെ വേണമെന്നു പറഞ്ഞാണ് ചികിത്സ നിഷേധിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  2 months ago
No Image

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

uae
  •  2 months ago