സഊദി ഹരിത കാര്‍ഡിന് മന്ത്രി സഭ അംഗീകാരം നല്‍കി
റിയാദ്: ബിസിനസുകാരെയും ഉന്നത പ്രൊഫഷണലുകളെയും ലക്ഷ്യമാക്കി അവതരിപ്പിക്കുന്ന പുതിയ ഇഖാമ സംവിധാനമായ ഹരിത ഇഖാമക്ക് സഊദി മന്ത്രി സഭ അംഗീകാരം നല്‍കി. തലസ്ഥാന നഗരിയായ റിയാദിലെ രാജകൊട്ടാരത്തില്‍ സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റ് സമിതിയാണ് അംഗീകാരം നല്‍കിയത്.
മൂന്ന് മാസത്തിനുള്ളില്‍ ഇത് സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാകും.
സഊദി പ്രവാസികളെ ഏറെ ആഹ്ലാദത്തിലാക്കിയ പുതിയ പ്രഖ്യാപനം ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പരമോന്നത സഭയായ ശൂറ കൗണ്‍സില്‍ ആണ് അംഗീകരിച്ചു പ്രഖ്യാപിച്ചത്. സഊദി സ്‌പോണ്‍സര്‍ ഇല്ലാതെ സ്വന്തമായി ബിസിനസുകള്‍ നടത്താനും വാഹനങ്ങളും കെട്ടിടങ്ങളും വാങ്ങാനും റിയല്‍ എസ്റ്റേറ്റ് മേഖലയിലടക്കം വിവിധ മേഖലയില്‍ നിക്ഷേപം നടത്താനും അനുവാദം നല്‍കുന്ന പ്രിവിലേജ് ഇഖാമ വരുന്നതില്‍ ബിസിനസ് പ്രമുഖര്‍ പരക്കെ സ്വാഗതം ചെയ്തിട്ടുണ്ട്.
വര്‍ഷം തോറും പുതുക്കാവുന്നതും ആജീവനാന്തകാലത്തേക്ക് ലഭിക്കാവുന്നതുമടക്കം രണ്ടു തരം വ്യത്യസ്ത ഹരിത ഇഖാമയാണ് അവതരിപ്പിക്കുന്നത്. ഇത് ലഭിക്കുന്നവര്‍ക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനും തൊഴിലുകള്‍ മാറാനും യഥേഷ്ടം അനുവാദം നല്‍കുന്നുണ്ട്. കൂടാതെ, മറ്റു പല സേവനങ്ങളും ലഭ്യമാകും.
സഊദി എണ്ണക്കപ്പലുകള്‍ക്ക് നേരെയും സഊദി അരാംകോ എണ്ണ ശുദ്ധീകരണ സംവിധാനങ്ങള്‍ക്ക് നേരെയും നടന്ന സ്‌ഫോടനത്തെ അതിശക്തമായ ഭാഷയില്‍ അപലപിച്ച മന്ത്രിസഭ ഇത്തരം പ്രവൃത്തികള്‍ക്കെതിരേ ലോകം ഒന്നിക്കണമെന്നും മന്ത്രിസഭ ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."