വിദ്യാര്‍ഥി റാഗിങ്ങിനിരയായതായി പരാതി
വടകര: ഓര്‍ക്കാട്ടേരി കെ. കുഞ്ഞിരാമ കുറുപ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ഥി റാഗിങ്ങിനിരയായതായി പരാതി. പ്ലസ്വണ് വിദ്യാര്‍ഥി എടച്ചേരി തലായി രാമത്ത് സിറാജിന്റെ മകന് മുഹമ്മദ് ഷാനി (16)നെയാണ് പ്ലസ് ടു വിദ്യാര്‍ഥികള്‍ റാഗ് ചെയ്തത്. കഴിഞ്ഞദിവസം ഷര്‍ട്ടിനുള്ളില്‍ ബനിയന് ഇട്ടതുമായി ബന്ധപ്പെട്ടാണ് പ്രശ്നം തുടങ്ങിയത്.
പ്ലസ് ടു വിദ്യാര്‍ഥികള്‍ കൂട്ടംചേര്‍ന്ന് പുറത്തുകൊണ്ടുപോയി മര്‍ദിച്ചതായി മുഹമ്മദ് ഷാന്‍ പറയുന്നു. ശരീരത്തിന്റെ പല ഭാഗത്തും പരുക്കേറ്റിട്ടുണ്ട്. സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. വിദ്യാര്‍ഥിയെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എടച്ചേരി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എസ്.ഐ എം. സുനില്‍കുമാര്‍ അറിയിച്ചു. ഈ സ്കൂളില്‍ ഇതുപോലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളെ മുന്‍പും റാഗ് ചെയ്തതായി വിദ്യാര്‍ഥികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."