രേഖകള്‍ നഷ്ടമായവര്‍ക്ക് സമയബന്ധിതമായി പുതിയത് നല്‍കും: പി. വേണുഗോപാല്‍
ആലപ്പുഴ: പ്രളയത്തെ തുടര്‍ന്ന് വിലപ്പെട്ട രേഖകള്‍ നഷ്ടമായവര്‍ക്ക് സമയബന്ധിതമായി പുതിയതു നല്‍കാന്‍ നടപടിയുണ്ടാകുമെന്ന് ജില്ലയുടെ സ്‌പെഷല്‍ ഓഫീസറായ നികുതി വകുപ്പ് സെക്രട്ടറി പി.വേണുഗോപാല്‍.
കെടുതി ബാധിത പഞ്ചായത്തുകളില്‍ പ്രത്യേക അദാലത്ത് നടത്തും. ഇതിനു മുന്നോടിയായി പ്രത്യേക മൊബൈല്‍ ആപ്പോ ഓണ്‍ലൈന്‍ സംവിധാനമോ വികസിപ്പിക്കാന്‍ അദ്ദേഹം ബി.എസ്.എന്‍.എല്‍., എന്‍.ഐ.സി. എന്നിവയുടെ അധികൃതരോട് ആവശ്യപ്പെട്ടു. പ്രളയത്തില്‍ പല വില്ലേജ് ഓഫീസുകളും മറ്റും വെള്ളത്തിലായതിനാല്‍ പ്രധാനപ്പെട്ട രേഖകള്‍ പലതും നഷ്ടമായിട്ടുണ്ടാകും. പെട്ടെന്നുണ്ടായ പ്രളയത്തില്‍ പലര്‍ക്കും തങ്ങളുടെ വിലപ്പെട്ട രേഖകളാണ് നഷ്ടമായത്. വിവിധ വകുപ്പുകള്‍ ഇതിനായി വിശദമായ ഒരു കര്‍മപദ്ധതി തയ്യാറാക്കണം. ബാങ്ക് രേഖകള്‍, ആധാരം, വിവിധ ലൈസന്‍സുകള്‍ എന്നിവ ദുരിതബാധിതര്‍ക്ക് എത്രയും വേഗം നല്‍കാന്‍ നടപടിയുണ്ടാകണമെന്നാണ് സര്‍ക്കാര്‍ താല്‍പ്പര്യമെന്ന് അദ്ദേഹം പറഞ്ഞു.
ബി.എസ്.എന്‍.എല്‍. ലാന്റ് ലൈനിലൂടെയും മൊബൈലിലൂടെയും ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ പ്രചരണം നല്‍കാമെന്ന് ജനറല്‍ മാനേജര്‍ വേണുഗോപാല്‍ വ്യക്തമാക്കി. വോയിസ് മെസേജ്, എസ്.എം.എസ് അലര്‍ട്ട് നല്‍കാനാകുമെന്ന് സൂചിപ്പിച്ചു. മിക്ക വകുപ്ുകളുടെയും പ്രവര്‍ത്തനം ഇപ്പോള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലായതിനാല്‍ രേഖകള് നല്‍കുന്നതില്‍ കാലതാമസമുണ്ടാകില്ലെന്ന് വകുപ്പു മേധാവികള്‍ അറിയിച്ചു.
പഞ്ചായത്ത് വകുപ്പിന്റെ രേഖകള്‍ 1970 മുതലുള്ളതെല്ലാം ഡിജിറ്റല്‍ രൂപത്തിലായതിനാല്‍ ജന-മരണ സാക്ഷ്യപത്രങ്ങള്‍, കെട്ടിട അവകാശം, സാമൂഹിക പെന്‍ഷന്‍ എന്നിവയുടെ രേഖകള്‍ എളുപ്പം നല്‍കാനാവും.
ഒന്നര വര്‍ഷമായി സ്വീകരിച്ചിട്ടുള്ള പുതിയ പെന്‍ഷന്‍ അപേക്ഷകളില്‍ ഓണ്‍ലൈന്‍ ചെയ്യാത്തവ മാത്രമാണ് പഞ്ചായത്തുകളില്‍ നഷ്ടപ്പെടാന്‍ സാധ്യത. കുട്ടനാട്ടിലെ 12 പഞ്ചായത്തിലും ചെങ്ങന്നൂരിലെ വിവിധ പ്രദേശങ്ങളിലുമാണ് ഈ പ്രശ്‌നമുണ്ടാവുക. ഇക്കാര്യത്തില്‍ നടപടികള്‍ വേഗത്തിലാക്കും. ചികില്‍സ രേഖകള്‍ പെട്ടന്നു നല്‍കാന്‍ നടപടിയുണ്ടാകുമെന്ന് ജില്ല മെഡിക്കല്‍ ഓഫീസറും മെഡിക്കല്‍ കോളേജ് സൂപ്രണ്ടും യോഗത്തില്‍ വ്യക്തമാക്കി. ഇതിനായി പ്രത്യേകം ഡോക്ടര്‍മാരെ നിയമിക്കും.
എസ്.എസ്.എല്‍.സി. പുസ്തകം നഷ്ടമായതില്‍ ഇതിനകം 790 അപേക്ഷകള്‍ ലഭിച്ചതായും അവ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കു സമര്‍പ്പിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 2001 മുതലുള്ള പുസ്തകങ്ങള്‍ വളരെ പെട്ടെന്നു നല്‍കാനാകും. അതിനു മുമ്പുള്ളവയ്ക്കാണ് അല്‍പ്പം കാലതാമസമെടുക്കുകയെന്നും വകുപ്പ് വ്യക്തമാക്കി.
മാവേലിക്കര, കുട്ടനാട് മേഖലകളില്‍ ഇതിനായി പ്രത്യേക ക്രമീകരണം നടത്തും.നിലവില്‍ വിവിധ വകുപ്പുകള്‍ക്ക് രേഖകള്‍ നഷ്ടമായതു സംബന്ധിച്ച് വലിയ പരാതികളൊന്നും ലഭിച്ചിട്ടില്ല. പരാതികള്‍ വരുന്ന മുറയ്ക്ക് അവയില്‍ പരിഹാരം കാണാന്‍ എല്ലാവരും പിന്തുണ വാഗ്ദാനം ചെയ്തു.
പല വകുപ്പുകളും ആവശ്യപ്പെടുന്ന പല സാക്ഷ്യപത്രങ്ങളും മറ്റു വകുപ്പുകള്‍ നല്‍കുന്നവയായതിനാല്‍ ഇതിനായി ഒരു ഏകീകൃത സംവിധാനം നല്ലതായിരിക്കുമെന്നാണ് ജില്ലാതല വകുപ്പുമേധാവികള്‍ അഭിപ്രായപ്പെട്ടത്. യോഗത്തില്‍ എ.ഡി.എം. ഐ.അബ്ദുള്‍ സലാം, ജില്ലാ രജിസ്ട്രാര്‍ കെ.സി.മധു, വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ സൂപ്രണ്ട് കൃഷ്ണകുമാര്‍, പഞ്ചായത്ത് വകുപ്പ് സീനിയര്‍ സൂപ്രണ്ട് പ്രസാദ്ബാബു, ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.മുരളീധരന്‍പിള്ള, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.രാംലാല്‍, കെ.എസ്.ഇ.ബി. ഇ.ഇ.മാരായ രാധാകൃഷ്ണന്‍, സുരേഷ്‌കുമാര്‍, മെഡിക്കല്‍ കോളേജ് അഡ്മിനിസ്‌ട്രേഷന്‍ പ്രതാപന്‍, ഡി.ആര്‍.ഡി.എ. പ്രൊജക്ട് ഡയറക്ടര്‍ കെ.ആര്‍.ദേവദാസ്, സര്‍വെ ഡപ്യൂട്ടി സൂപ്രണ്ട് രാജന്‍, പൊതുമരാമത്ത് നിരത്തു വിഭാഗം ഡപ്യൂട്ടി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഉഷാകുമാരി, സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ശ്രീകുമാര്‍, ജില്ല ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ പാര്‍വതിദേവി മറ്റു ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."