കാട്ടാനയെ തുരത്താന്‍ പത്തുദിവസംകൂടി വേണമെന്ന് വനംവകുപ്പ്
അഗളി: ഉപദ്രവകാരിയായ കാട്ടാനയെ തുരത്താന്‍ പത്തുദിവസം കൂടി വേണമെന്ന് വനംവകുപ്പിന്റെ അഭ്യര്‍ഥന. കാട്ടാനയുടെ അക്രമത്തില്‍ നിന്നും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് നെല്ലിപ്പതി ഫോറസ്റ്റ് സ്റ്റേഷന് ഉപരോധിച്ച സമരക്കാരോടാണ് വനം വകുപ്പ് പത്തുദിവസത്തെ കാലാവധി അഭ്യര്‍ഥിച്ചത്. അക്രമകാരിയായ ആനയെ തുരത്താന്‍ കൊടനാടുനിന്നും കുങ്കിയാനയെ കൊണ്ടുവന്നെങ്കിലും കാട്ടാനയെ മെരുക്കിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും വനംവകുപ്പ് പുല്ലുവില കല്പ്പിക്കുന്നില്ലെന്നാരോപിച്ച് ഫോറസ്റ്റ് സ്റ്റേഷന് ഉപരോധിക്കുകയും സ്റ്റേഷനുമുന്നില്‍ ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്യുകയും ചെയ്ാണ് സമരം നടന്നത്. കാട്ടാനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും പത്തുദിവസത്തിനുള്ളില്‍ കാട്ടാനയെ പിടികൂടി കാട്ടിലേക്കയക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കിയ ശേഷമാണ് സമരക്കാര്‍ പിരിഞ്ഞുപോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."