നെയ്യാറ്റിന്‍കരയില്‍ ബ്ലെയ്ഡ് മാഫിയ പിടിമുറുക്കുന്നു
നെയ്യാറ്റിന്‍കര: ഒരു ഇടവേളയ്ക്ക് ശേഷം താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ ബ്ലെയ്ഡ് മാഫിയ പിടിമുറുക്കി. നെയ്യാറ്റിന്‍കര , തൊഴുക്കല്‍ , പുന്നയ്ക്കാട് , ബാലരാമപുരം , ആലുവിള , നേമം , കമുകിന്‍കോട് തുടങ്ങിയ പ്രദേശങ്ങളിലാണ് മാഫിയ പിടിമുറുക്കിയിരിക്കുന്നത്. ഭരണം മാറിയ തോടെ ഓപ്പറേഷന്‍ കുബേരയുടെ ശക്തി കുറഞ്ഞത് മുതലെടുത്താണ് മാഫിയകള്‍ വീണ്ടും സജീവമായത്.
കഴിഞ്ഞദിവസം അതിയന്നൂര്‍ വെണ്‍പകല്‍ പോങ്ങില്‍പ്പാറയില്‍ ശോഭനകുമാറിനെ മര്‍ദിച്ചവശനാക്കിയ ശേഷം ഇയാള്‍ ഉപയോഗിച്ചിരുന്ന വാഹനം ബ്ലെയ്ഡ് മാഫിയ പിടിച്ചെടുത്തു. രണ്ട് വര്‍ഷം മുന്‍പ് റിട്ട.എസ്.ഐ അര്‍ജുനനില്‍ നിന്ന് നിന്ന് ശോഭനകുമാര്‍ ഇരുപത്തി അയ്യായിരം രൂപ കടം വാങ്ങിയിരുന്നു. ഇതിലിപ്പോള്‍ ഒരു ലക്ഷത്തിലധികം തിരികെ നല്‍കിയതായി ശോഭനകുമാര്‍ പറയുന്നു. എന്നിട്ടും മതിവരാതെയാണ് ബെയ്ഡുകാര്‍ വാഹനം തട്ടിയെടുത്തത്. പൊലിസില്‍ പരാതി നല്‍കിയതറിഞ്ഞ് ഈ വാഹനം കൊടങ്ങാവിളയ്ക്ക് സമീപം റോഡില്‍ ഉപേക്ഷിച്ചിരിക്കുകയാണ്. നെയ്യാറ്റിന്‍കര പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു. ഓട്ടോ ഉടമകള്‍ക്ക് മീറ്റര്‍ പലിശയ്ക്ക് പണം കടം നല്‍കുന്നതും മീറ്റര്‍ പലിശ , വട്ടിപ്പലിശ തുടങ്ങിയ രീതികളും വീണ്ടും വ്യാപകമായിട്ടുണ്ട്. ആയിരം രൂപയ്ക്ക് ദിവസവും 5 മുതല്‍ 20 രൂപ വരെയാണ് മേഖലയില്‍ ഈടാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."