മണ്ഡലകാലത്ത് ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കും; പ്രവേശനം കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം
തിരുവനന്തപുരം: കൊവിഡിനെ തുടര്‍ന്ന് അടച്ചിട്ട ശബരിമലയില്‍ മണ്ഡലകാലത്ത് ഭക്തരെ പ്രവേശിപ്പിക്കാന്‍ തീരുമാനം. ഉന്നതതല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. തീര്‍ഥാടകരുടെ എണ്ണം കുറയ്ക്കും. വെര്‍ച്വല്‍ ക്യൂ വഴി മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെയും പ്രവേശിപ്പിക്കാം എന്നാണ് നിലവിലെ ധാരണ.
ദര്‍ശന സമയത്ത് സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്തില്‍ പ്രത്യേക സമിതി രൂപവത്കരിച്ചതായും ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അവലോകന യോഗത്തിനു ശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കൊവിഡ് ബാധിതരല്ലെന്ന് ഉറപ്പിച്ച ശേഷം മാത്രം തീര്‍ഥാടകരെ സന്നിധാനത്തേയ്ക്ക് കടത്തിവിടാനുള്ള നടപടി സ്വീകരിക്കും.
നെയ്യഭിഷേകം പഴയരീതിയില്‍ നടത്തുക പ്രായോഗികമല്ല. പകരം സംവിധാനം ഒരുക്കും.സന്നിധാനത്ത് വിരിവെക്കാനുമുള്ള സൗകര്യം ഉണ്ടാവില്ല. അന്നദാനം പരിമിതമായ രീതിയില്‍ ഉണ്ടാകും. പൊതുവായ പാത്രങ്ങള്‍ ഉപയോഗിക്കാതെ പകരം സംവിധാനം കണ്ടെത്തും.
..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."