ബഹുനില കെട്ടിട നിയന്ത്രണം വയനാടിന് അനിവാര്യം: എം.ഐ ഷാനവാസ് എം.പി
കല്‍പ്പറ്റ: അതിവേഗം ചൂട് കൂടിക്കൊണ്ടിരിക്കുന്ന വയനാടിനെ പൂര്‍വ്വകാലത്തേക്ക് തിരിച്ചുകൊണ്ടു വരാനും കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്ന് രക്ഷിക്കാനും ബഹുനില കെട്ടിടങ്ങള്‍ക്കും അസ്ഥാനത്തുള്ള റിസോര്‍ട്ടു നിര്‍മ്മാണങ്ങള്‍ക്കും അടിയന്തര നിയന്ത്രണം ആവശ്യമാണെന്ന് എം.ഐ ഷാനവാസ് എം.പി പറഞ്ഞു.
അനധികൃത നിര്‍മാണങ്ങള്‍ക്കെതിരേ ശക്തമായ നടപടിവേണം. ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലമ്പൂര്‍-നഞ്ചംകോട് റെയില്‍പാത വരുന്നതോടെ ജില്ലയുടെ യാത്ര സംബന്ധിയായ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെങ്കിലും പ്രാഥമികമായി ചെയ്യേണ്ട സര്‍വ്വേ നടപടികള്‍ വേഗത്തിലാക്കണം. രാത്രിയാത്രാ നിരോധനത്തിനുള്ള ശാശ്വത പരിഹാരത്തിന് കേരള-കര്‍ണ്ണാടക മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ച ആവശ്യമാണ്. വയനാട് മെഡിക്കല്‍ കോളജിന്റെ സാക്ഷാല്കാരത്തിന് നടപടികള്‍ ത്വരിതപ്പെടുത്തണം. താല്‍ക്കാലിക സംവിധാനം ഉണ്ടാക്കിയെങ്കിലും മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം തുടങ്ങാന്‍ നടപടിയെടുക്കണമെന്നും, കാര്‍ഷിക മേഖലയുടെ പുരോഗതിക്ക് ഉതുകുന്ന പദ്ധതികളും വയനാടിന് അത്യന്താപേക്ഷിതമാണെന്നും എം.ഐ ഷാനവാസ് എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."