'കുട്ടികളുടെ മരണത്തിനു കാരണം സര്‍ക്കാറും ആരോഗ്യവകുപ്പുമെന്ന് ബഹ്റൈന്‍ കെ.എം.സി.സി' സംഭവത്തില്‍ പ്രവാസലോകത്തും പ്രതിഷേധം
മനാമ: മലപ്പുറം മഞ്ചേരിയിൽ സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും അനാസ്ഥയെ തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശുക്കള്‍ മരിക്കാനിടയായ സംഭവത്തിൽ പ്രവാസലോകത്തും പ്രതിഷേധം.
ആരോഗ്യ രംഗത്ത് ഒന്നാം സ്ഥാനത്തെന്ന് അവകാശപ്പെടുന്ന കേരളത്തിൽ പൂർണ ഗര്‍ഭിണിക്ക് 14 മണിക്കൂറിലധികം ചികിത്സ നിഷേധിച്ച സംഭവം നടുക്കവും പ്രതിഷേധവുമുള്ളതാണെന്ന് കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.
കേരളത്തിലെ ഇടതു പക്ഷ സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും അനാസ്ഥയും പിടിപ്പു കെടുമാണ് രണ്ടു പിഞ്ചു കുഞ്ഞുങ്ങളുടെ മരണത്തിൽ കലാശിച്ചത്.
ഇത് യുപിയല്ല കേരളമാണ്. നിരുത്തരവാദമായ ചികിത്സ നിഷേധിച്ച ആശുപത്രികൾക്കെതിരെയും ചികിത്സ നൽകാത്ത ഡോക്ടർ മാർക്കെതിരെയും നടപടിയെടുക്കണമെന്നും കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Read also: ‘ഇനി സ്വര്‍ഗത്തില്‍ കാണാം’: ലോകം കാണാന്‍ അനുവദിക്കാത്ത ആ പിഞ്ചുമക്കളെ ഖബറടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."