ദേശീയപാതയില്‍ ഗ്യാസ്ടാങ്കര്‍ തലകീഴായി മറിഞ്ഞു
ചവറ: ദേശീയപാതയില്‍ ഇടപ്പള്ളിക്കോട്ട പോരൂക്കരക്ക് സമീപം ഗ്യാസ് ടാങ്കര്‍ താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെ 1.20ഓടെയായിരുന്നു അപകടം.
തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് പോകുകായിരുന്ന കാലിടാങ്കറാണ് മറിഞ്ഞത്. ഈസമയം സമീപത്തെ കടയില്‍ ഉണ്ടായിരുന്നവര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ സ്റ്റേഷന്‍ ഓഫിസര്‍ കെ.വി സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സ് സംഘം സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ടാങ്കറിന്റെ കാമ്പിനുള്ളില്‍ നിസാര പരുക്കുകളോടെ അകപ്പെട്ട ഡ്രൈവര്‍ തമിഴ്‌നാട് സേലം ആലത്തൂര്‍ സ്വദേശി മാണിമാരനെ രക്ഷപെടുത്തി ആംബുലന്‍സില്‍ താലൂക്കാശുപത്രിയിലെത്തിച്ചു.
സംഭവം അറിഞ്ഞ് ചവറ പൊലിസും സ്ഥലത്തെത്തിയിരുന്നു. ഫയാര്‍ഫോഴ്‌സ് സേനാംഗങ്ങളായ ഷാജഹാന്‍,നിയാസ്, ഷിഹാബ് ,ശ്രീക്കുട്ടന്‍,അന്‍വര്‍,അരുണ്‍ബാബു എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
അല്‍പ്പം കൂടി തെന്നി നീങ്ങിയാണ് ടാങ്കര്‍ തലകീഴായി വീണതെങ്കില്‍ അടുത്തുള്ളട്രാന്‍സ്ഫമോര്‍മറില്‍ ഇടിച്ച് വലിയ ദുരന്തം ഉണ്ടാകുമായിരുന്നു. ഇന്നലെ രാവിലെ ക്രെയിന്‍ ഉപയോഗിച്ച് ടാങ്കര്‍ ഉയര്‍ത്തി മാറ്റി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകണം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."