ഇംഗ്ലണ്ടിനെ പേടിക്കണം
ലോകകപ്പ് ഫേവ്‌റിറ്റുകള്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ടീമാണ് ഇംഗ്ലണ്ട്. പല കാരണങ്ങളാലാണ് ഇത്തവണത്തെ ലോകകപ്പില്‍ ഇംഗ്ലണ്ടിന് സാധ്യത കല്‍പിക്കുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ ക്രിക്കറ്റ് ജന്മമെടുത്ത നാട്ടുകാരായ ഇംഗ്ലണ്ടിന് ഇതുവരെ ക്രിക്കറ്റ് ലോകകപ്പ് സ്വന്തമാക്കാനായിട്ടില്ല എന്നത് ദുഃഖകരമാണ്. 1975 മുതല്‍ ലോകകപ്പ് ക്രിക്കറ്റിന്റെ കിരീടവും തേടി അലച്ചില്‍ തുടങ്ങിയതാണ് ഇംഗ്ലണ്ട്. 1979, 1987, 1992 വര്‍ഷങ്ങളില്‍ കിരീടത്തോടടുത്തെത്തിയെങ്കിലും ഫൈനലില്‍ പരാജയപ്പെട്ട് കിരീടം നഷ്ടപ്പെട്ടു. പങ്കെടുത്ത രണ്ടാമത്തെ ലോകകപ്പില്‍ തന്നെ ഇംഗ്ലണ്ട് ഫൈനലില്‍ പ്രവേശിച്ചു. അന്ന് 92 റണ്‍സിന് വെസ്റ്റിന്‍ഡീസിനോട് പരാജയപ്പെട്ട് കിരീട മോഹം പൊലിഞ്ഞു.
അതിന് ശേഷം 1987ലും മികച്ച പ്രകടനത്തിലൂടെ ഇംഗ്ലണ്ട് ഫൈനലിലെത്തി. എന്നാല്‍ ഇത്തവണ ആസ്‌ത്രേലിയയോട് ഏഴ് റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ തോല്‍വി. 1992ല്‍ നടന്ന തൊട്ടടുത്ത ലോകകപ്പിലും ഇംഗ്ലണ്ട് പൊരുതിക്കളിച്ച് ഫൈനലില്‍ പ്രവേശിച്ചു. മൂന്നാം തവണയും ഭാഗ്യം കനിഞ്ഞില്ല. മൂന്നാം തവണ പാകിസ്താനോട് 22 റണ്‍സിന്റെ തോല്‍വിയായിരുന്നു ഇംഗ്ലണ്ടിന് പിണഞ്ഞത്. പിന്നീടൊരിക്കലും ഇംഗ്ലണ്ട് ഫൈനല്‍ കളിച്ചില്ല. എല്ലാ കാലത്തും ഇംഗ്ലണ്ടിന് മികച്ച ടീമുണ്ടായിരുന്നെങ്കിലും ലോക കിരീടം നേടാന്‍ കഴിഞ്ഞിട്ടില്ല.
അന്തിമ പട്ടിക മെയ് 20ന്
സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പ് ഇത്തവണയെങ്കിലും സ്വന്തമാക്കണമെന്ന ഉറച്ച തീരുമാനത്തിലാണ് ഇംഗ്ലണ്ട്. ഇതിനായി ഊതിക്കാച്ചിയെടുത്ത ഏറ്റവും സമര്‍ഥരായ 15 പേരെയാണ് ഇംഗ്ലണ്ട് ഒരുക്കുന്നത്. പ്രാഥമികമായി 15 പേരുടെ പട്ടിക ഇംഗ്ലണ്ട് ബി.സി.സി.ഐക്ക് കൈമാറിയെങ്കിലും ഇംഗ്ലണ്ടും പാകിസ്താനും തമ്മില്‍ നടക്കുന്ന പരമ്പരക്ക് ശേഷമായിരിക്കും അന്തിമ ടീമിനെ പ്രഖ്യാപിക്കുക. നിലവില്‍ ഇംഗ്ലണ്ട് നിരയില്‍ ഒരാള്‍ കുറവാണ്. ഉത്തേജക മരുന്ന് വിവാദത്തില്‍ പെട്ട അലക്‌സ് ഹെയില്‍സിനെ ടീമില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പകരക്കാരനെ ഇതുവരെ കണ്ടെത്തിയിട്ടില്ല.
ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി മികച്ച പ്രകടനം നടത്തി ജൊഫ്ര ആര്‍ച്ചറെ ടീമിലേക്ക് പരിഗണിക്കമെന്ന് ശക്തമായ ആവശ്യമാണ് ഉയരുന്നത്. ക്രിസ് വോക്‌സ്, മാര്‍ക്ക് വുഡ്, ലയ്മ പ്ലങ്കറ്റ്, ഡേവിഡ് വില്ല, ടോം കറന്‍ എന്നിവരാണ് ഇംഗ്ലണ്ട് ബാറ്റിങ് നിരയെ നയിക്കുന്നത്. പാകിസ്താനുമായുള്ള രണ്ട് ഏകദിനത്തിലും ഇംഗ്ലണ്ടിന്റേത് ഏറ്റവും മികച്ച ബാറ്റിങ് നിരയാണെന്ന് തെളിഞ്ഞു. പാക്‌സിതാനെതിരേയുള്ള ആദ്യ ഏകദിനത്തില്‍ 12 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ആദ്യം ബാറ്റ്‌ചെയ്ത പാകിസ്താന്‍ 361 റണ്‍സെടുത്തിട്ടും ഇംഗ്ലണ്ട് നിഷ്പ്രയാസം ലക്ഷ്യം മറികടന്നു. മൂന്ന് വിക്കറ്റ് നഷ്ടത്തിലായിരുന്നു ഇംഗ്ലണ്ട് ലക്ഷ്യം മറികടന്നത്. രണ്ടാം മത്സരത്തിലും ഫലം മറിച്ചായിരുന്നില്ല. ജയം ഇംഗ്ലണ്ടിനൊപ്പം തന്നെയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്ന് പാകിസ്താനെ ആറു വിക്കറ്റിന് തോല്‍പിക്കുകുയായിരുന്നു.
ഐ.പി.എല്ലില്‍ ഹൈദരാബാദിന് വേണ്ടി മികച്ച പ്രകടനം നടത്തി നാട്ടില്‍ തിരിച്ചെത്തിയ ജോണി ബെയറിസ്റ്റോയുടെ 128 റണ്‍സിന്റെ കരുത്തിലായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. മെയ് 19ന് പാകിസ്താനുമായുള്ള പരമ്പര അവസാനിച്ചതിന് ശേഷം പരമ്പരയിലെ പ്രകടനം വലിയിരുത്തിയായിരിക്കും അന്തിമ പട്ടിക പ്രഖ്യാപിക്കുകയെന്ന് ഇംഗ്ലണ്ട് പരിശീലകന്‍ സ്മിത്ത് പറഞ്ഞു. അതിനാല്‍ കഴിവിന്റെ പരമാവധി പ്രകടനം പുറത്തെടുത്താണ് ഇംഗ്ലീഷ് താരങ്ങള്‍ പാകിസ്താനെതിരേയുള്ള പരമ്പരയില്‍ കളിക്കുന്നത്.
കരുത്ത് ബാറ്റിങ്‌നിര
താല്‍ക്കാലികമായി പ്രഖ്യാപിച്ച ടീമില്‍ ബാറ്റിങ്ങാണ് ഇംഗ്ലണ്ടിന്റെ കരുത്ത്. ഇനി കരുത്തരെ തേടുന്നത് ബൗളിങ്ങിലേക്ക് മാത്രമാണ്. അതിന് വേണ്ടിയാണ് ജൊഫ്രി ആര്‍ച്ചര്‍, മൊയിന്‍ അലി, ആദില്‍ റാഷിദ് എന്നിവരെല്ലാം പന്തില്‍ മായാജാലം കാണിക്കുന്നത്. പ്രതാപകാലത്ത് ആസ്‌ത്രേലിയക്കുണ്ടായിരുന്നത് പോലത്തെ ബാറ്റിങ്‌നിരയാണ് ഇപ്പോഴത്തെ ഇംഗ്ലണ്ടിന്റേതെന്നാണ് പ്രമുഖരുടെ വിലയിരുത്തല്‍. കാരണം എത്ര വലിയ സ്‌കോറും അനായാസം പിന്തുടരാന്‍ ഇപ്പോള്‍ ഇംഗ്ലണ്ടിനാകുന്നുണ്ട്. പാകിസ്താനെതിരേയുള്ള രണ്ട് ഏകദിനത്തിലും 350 റണ്‍സെടുത്ത പാകിസ്താനെ അനായാസമായിരുന്നു ഇംഗ്ലണ്ട് പരാജയപ്പെടുത്തിയക്. ആസ്‌ത്രേലിയയുടെ പ്രതാപകാലത്ത് ബാറ്റിങ്ങില്‍ ഹെയ്ഡന്‍ ഉണ്ടായിരുന്നു. ഹെയ്ഡന്‍ ഫോം ഔട്ടായാല്‍ റിക്കി പോണ്ടിങ്ങുണ്ടായിരുന്നു. പോണ്ടിങ്ങും ഫോം ഔട്ടായാല്‍ ആദം ഗില്‍ക്രിസ്റ്റുണ്ടായിരുന്നു. അത്തരത്തിലുള്ള ബാറ്റിങ്‌നിരായാണ് ഇപ്പോള്‍ ഇംഗ്ലണ്ടിന്റേത്. ജേസണ്‍ റോയ്, ജോണി ബയറിസ്റ്റോ, ജോസ് ബട്ട്‌ലര്‍ തുടങ്ങിയവര്‍ ഏത് റണ്‍മലയും കീഴടക്കാന്‍ ശക്തിയുള്ളവരാണ്.
പാകിസ്താനെതിരേയുള്ള ആദ്യ ഏകദിനത്തില്‍ 110 റണ്‍സുമായി ജോസ് ബട്‌ലറായിരുന്നു രക്ഷാ പ്രവര്‍ത്തനം ഏറ്റെടുത്തത്. രണ്ടാം മത്സരത്തില്‍ 128 റണ്‍സുമായി ജോണി ബയറിസ്റ്റോക്കായിരുന്നു രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല. എത്ര വലിയ സ്‌കോറായാലും അത് അനായാസം മറികടക്കാന്‍ കഴിവുള്ള ബാറ്റിങ്‌നിരയാണ് ഇപ്പോള്‍ ഇംഗ്ലണ്ടിന്റെ കരുത്ത്. ബൗളിങ്ങില്‍ എത്തരത്തിലുള്ള താരങ്ങളെയാണ് 19ന് ശേഷം ഉള്‍പ്പെടുത്തുകയെന്ന് കാത്തിരുന്ന് കാണാം.
ബൗളിങ്‌നിരക്കായി കാത്തിരിപ്പ്
ടീമില്‍ ബൗളര്‍മാരായി ആരൊക്കെ എത്തുമെന്നാണ് ഇനി അറിയേണ്ടത്. ഒന്‍പത് ഏകദിനം മാത്രം കളിച്ച ജോ ഡെന്‍ലി, മൊയീന്‍ അലി, ആദില്‍ റാഷിദ്, ഡേവിഡ് വില്ലി എന്നിവരാണ് നിലവിലെ ടീമില്‍ ബൗളര്‍മാരായി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ പാകിസ്താനുമായുള്ള പരമ്പരക്ക് ശേഷം ഏതൊക്കെ ബൗളര്‍മാര്‍ക്ക് നറുക്ക് വീഴുമെന്നാണ് ഇപ്പോള്‍ എതിര്‍ ടീം കാത്തിരിക്കുന്നത്. ഇംഗ്ലണ്ടുമായി ആദ്യ ഏകദിനം കളിക്കുന്ന ദക്ഷിണാഫ്രിക്കന്‍ കോച്ച് ഓട്ടിസും കഴിഞ്ഞ ദിവസം പറഞ്ഞത് ഇതായിരുന്നു. ഇംഗ്ലണ്ടിന്റെ ബൗളിങ്‌നിരയെകൂടി അറിഞ്ഞാല്‍ മാത്രമേ ടീമിനുസരിച്ച് തന്ത്രം മെനയാന്‍ കഴിയുകയുള്ളു. ഐ.പി.എല്ലിലെ മികച്ച പ്രകടനവുമായി തിരിച്ചെത്തിയ ജൊഫ്ര ആര്‍ച്ചര്‍ ടീമിലെത്തുമെന്ന കാര്യം ഏതാണ്ട് ഉറപ്പായ മട്ടാണ്. എന്നാലും മെയ് 19ന് ശേഷം പല സര്‍പ്രൈസുകളും ഇംഗ്ലണ്ട് ടീമില്‍ വന്നേക്കാം. ക്രിസ് വോക്‌സ്, ലിയം പ്രങ്കറ്റ്, ടോം കറന്‍, ബെന്‍ സ്റ്റോക്‌സ് എന്നിവരും ഇംഗ്ലണ്ടിന്റെ കുന്തമുനകളാന്‍ കാത്തിരിക്കുന്നവരാണ്.
ഇംഗ്ലണ്ട് (സാധ്യതാ ടീം)
ജോണി ബയറിസ്റ്റോ, ജേസണ്‍ റോയ്, ജോ റൂട്ട്, ഇയോണ്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്‌ലര്‍, മൊയീന്‍ അലി, ക്രിസ് വോക്‌സ്, ലയിം പ്ലങ്കറ്റ്, ആദില്‍ റാഷിദ്, മാര്‍ക്ക് വുഡ്, ടോം കറന്‍, ജോ ഡെന്‍ലി, ഡേവിഡ് വില്ലി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."