സംസ്ഥാനപാതയിലെ പൊടിദുരിതം മറികടക്കാന്‍ അടിയന്തര ടാറിങ്; സുപ്രഭാതം വാര്‍ത്തയെതുടര്‍ന്നാണ് നടപടി
വടക്കാഞ്ചേരി: പ്രളയ ദുരിതം പിന്നിട്ടെത്തിയ ജനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിച്ച കടുത്ത അന്തരീക്ഷ മലിനീകരണം മറികടക്കാന്‍ പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ അടിയന്തര നടപടി. ഷൊര്‍ണൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ അത്താണി മുതല്‍ അകമല വരെയുള്ള യാത്ര ഏറെ ദുഷ്‌കരമാക്കി വാഹനങ്ങള്‍ കടന്ന് പോകുമ്പോള്‍ ഉയരുന്ന പൊടിപടലങ്ങള്‍ ഇല്ലാതാക്കി റോഡ് ടാറിങ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
സുപ്രഭാതം വാര്‍ത്തയെ തുടര്‍ന്നാണ് അടിയന്തര നടപടി. ദൂരകാഴ്ച പോലും മറയ്ക്കുന്ന വിധത്തിലായിരുന്നു പൊടി വാഴ്ച്ച. ആകെ തകര്‍ന്ന് കിടക്കുന്ന റോഡില്‍ പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ക്വാറി വേസ്റ്റ് ഇട്ടതാണ് പ്രതിസന്ധിയ്ക്ക് വഴിവെച്ചിരുന്നത്. റോഡിലൂടെ കാല്‍നട ബൈക്ക് യാത്രകള്‍ സാധ്യമല്ലാത്ത സ്ഥിതിയായിരുന്നു. നൂറുകണക്കിന് വാഹനങ്ങളാണ് പ്രതിദിനം സംസ്ഥാന പാതയിലൂടെ കടന്നുപോകുന്നത്. ഇത് മൂലം പാതയോരത്തെ താമസക്കാരായ ജനങ്ങളും ദുരിതപര്‍വമേറുന്ന അവസ്ഥയായിരുന്നു.
ടാറിങ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ ആശ്വാസത്തിലാണ് ജനങ്ങള്‍. സംസ്ഥാനപാത പാര്‍ളിക്കാടിനും കുറാഞ്ചേരിയ്ക്കും ഇടയില്‍ വഴി തിരിച്ച്‌വിട്ടാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."