മലമ്പാമ്പ് ഒടുവില്‍ നാട്ടുകാരുടെ പിടിയിലായി
വാടാനപ്പള്ളി: നടുവില്‍ക്കരയിലെ കോഴിക്കള്ളനായ ഭീമന് മലമ്പാമ്പിനെ ഒടുവില്‍ കോഴിക്കൂട്ടില്‍നിന്ന് നാട്ടുകാര്‍ പിടികൂടി. പുത്തില്ലത്ത് ക്ഷേത്രത്തിന് തെക്ക് ചക്കമ്പി വീട്ടില്‍ രവീന്ദ്രന്റെ വീട്ടിലെ കോഴിക്കൂട്ടില്നിന്നാണ് കരിങ്കോഴിയെ അകത്താക്കിയ നിലയില്‍ പത്ത് അടിയോളം നീളമുള്ള മലമ്പാമ്പിനെ പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെയായിരുന്നു സംഭവം. നിരവധി കോഴികളും താറാവുമുള്ള രവീന്ദ്രന്റെ വീട്ടില്‍നിന്ന് കോഴികളെ നഷ്ടപ്പെടുന്നത് പതിവാണ്. മൂന്നാഴ്ച മുന്‍പ് രാത്രി രണ്ടോടെ കോഴികളുടെ കരച്ചില് കേട്ട് രവീന്ദ്രനും ഭാര്യ കുമാരിയും എഴുന്നേറ്റ് വന്ന് നോക്കിയപ്പോഴാണ് മലമ്പാമ്പിനെ കണ്ടത്.
ഒരു കോഴിയെ അകത്താക്കിയ നിലയിലായിരുന്നു. ഇരുവരും മാത്രമായതിനാല്‍ ഇവയെ പിടികൂടാന്‍ കഴിഞ്ഞില്ല. ശബ്ദം വച്ചതോടെ മലമ്പാമ്പ് പോയി. പ്രളയത്തില്‍ വീട് മുങ്ങിയതോടെ കുടുംബം ക്യാംപിലായിരുന്നു. അപ്പോഴും കോഴികളെ നഷ്ടപ്പെട്ടു. കോഴി കള്ളനെ പിടികൂടാന്‍ ദിവസവും തക്കം നോക്കിയിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി കോഴികളുടെ കരച്ചില് കേട്ട് രവീന്ദ്രന് വന്ന് നോക്കിയപ്പോഴാണ് കൂട് പൊളിച്ച് അകത്ത് കയറിയ പാമ്പിനെ കണ്ടത്. ഒരു കോഴിയെ അകത്താക്കിയ പാമ്പ് മറ്റൊരു കോഴിയെ പകുതി വിഴുങ്ങിയ നിലയിലായിരുന്നു. വിവരം അറിയിച്ചതോടെ മിഡ് ലാന്റ് ക്ലബ് പ്രവര്‍ത്തകര്‍ പാഞ്ഞെത്തി സാഹസികമായാണ് ഒത്ത തടിയുള്ള ഭീമന് മലമ്പാമ്പിനെ പിടികൂടിയത്. തുടര്‍ന്ന് ഇതിനെ ചാക്കില്‍ കെട്ടി സൂക്ഷിച്ചു. രവീന്ദ്രന്റെ വീട്ടിലെ പതിനഞ്ചോളം കോഴികളെ ഇതിനകം പലപ്പോഴായി മലമ്പാമ്പ് അകത്താക്കിയിട്ടുണ്ട്. പുത്തില്ലത്ത് കാട്ടിലാണ് ഇവരുടെ സഹവാസം .രാത്രി തോടുവഴിയാണ് പാമ്പ് രവീന്ദ്രന്റെ വീട്ടിലെത്തുന്നതെന്നാണ് സൂചന. പ്രളയത്തിനിടയിലും ഒരു മലമ്പാമ്പിനെ പിടികൂടിയിരുന്നു. അന്ന് പാമ്പിനെ പിടിക്കുന്നതിനിടയില്‍ ശിവന് എന്നയാളെ പാമ്പ് കടിച്ചിരുന്നു. നേരത്തെയും പ്രദേശത്ത്നിന്ന് മലമ്പാമ്പിനെ പിടികൂടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."