പ്രതിപക്ഷപ്രതിഷേധം; വെള്ളനാട് പഞ്ചായത്തിലെ വികസന സെമിനാര്‍ മാറ്റി വച്ചു
നെടുമങ്ങാട്: വെള്ളനാട് പഞ്ചായത്തിലെ വികസന സെമിനാര്‍ പ്രതി പക്ഷത്തിന്റെ പ്രതിക്ഷേധത്തെ തുടര്‍ന്ന് മാറ്റി വച്ചു.ഇന്നലെ രാവിലെ 10 മണിക്കു ക്ഷേത്ര ഓഡിറ്റോറിയത്തില്‍ വച്ച് വികസന സെമിനാറിന്റെ ഉദ്ഘാടനംനടത്താനാണ് നിശ്ചയിച്ചിരുന്നത്. ശബരീനാഥന് എം എല്‍ എയാണ് ഉദ്ഘാടനത്തിനായി ക്ഷണിച്ചത്.രാവിലെ 11 മണിയോടെ എം.എല്‍.എയെത്തി ഉദ്ഘാടന പ്രസംഗം ആരംഭിച്ചതോടെ എല്‍.ഡി.എഫ് .ബി.ജെ.പി അംഗങ്ങള്‍ പ്രതിഷേധവുമായെത്തി. പ്രതിഷേധക്കാര്‍ വേദിയിലെ മൈക്ക് വലിച്ചെടുത്ത് പുറത്തേക്കെറിഞ്ഞു.ഉച്ചഭാഷിണിയുടെ സഹായമില്ലാതെ തന്നെ സെമിനാറിന്റെ ഉദ്ഘാടനം നടത്തിയതായി പ്രഖ്യാപിച്ച് എം എല്‍ എ വേദി വിട്ടു.എന്നാല്‍ പ്രിഷേധക്കാര് വികസന സെമിനാര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തണമെന്ന് ആവശ്യം ഉന്നയിച്ച് ബഹളം വെച്ചു. അതോടെ സെമിനാര്‍ മാറ്റി വച്ചതായി സെക്രട്ടറി അറിയിച്ചു. അതേ സമയം സെമിനാറിനോട് അനുബന്ധിച്ച് ഒരുക്കിയവിഭവ സമൃദ്ധമായ ഭക്ഷണം കഴിച്ചാണ് സെമിനാറിന് എത്തിയവര്‍ പിരിഞ്ഞത്. മാറ്റി വച്ച സെമിനാര്‍ 27 ന് ബ്ളോക്ക് ഓഫിസില്‍ വച്ച്നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."