ഈ 74 പേര്‍ ഇനി കേരളാ പൊലിസില്‍
തൃശൂര്‍: രാമവര്‍മ്മപുരം കേരളാ പൊലിസ് അക്കാദമിയില്‍ പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കിയ 74 പൊലിസ് കോസ്റ്റബിള്‍മാരുടെ പാസിങ് ഔട്ട് പരേഡില്‍ സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സല്യൂട്ട് സ്വീകരിച്ചു.
ഐ ജി ഡോ. ബി സന്ധ്യ, ഡിഐ.ജി ട്രെയിനിങ് അനൂപ് ജോ കുരുവിള എന്നിവര്‍ സന്നിഹിതരായിരുന്നു. അടിസ്ഥാന പരിശീലനം കൂടാതെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള പ്രത്യേക പരിശീലനം, അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ചുള്ള രാത്രികാല ഫയറിങ് പരിശീലനം, തീരദേശപരിപാലനത്തിനുള്ള പ്രത്യേക പരിശീലനം എന്നിവയ്‌ക്കൊപ്പം കംപ്യൂട്ടര്‍, നീന്തല്‍, യോഗ, കരാട്ടെ പരിശീലനവും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്.
74 ട്രെയ്‌നികളില്‍ രണ്ട് പേര്‍ ബിരുദാനന്തര ബിരുദം ഉള്ളവരും രണ്ട് പേര്‍ ബിരുദവും ബി.എഡ് ഉള്ളവരും ഏഴ് പേര്‍ ബിരുദധാരികളും ഒരാള്‍ ഡിപ്ലോമ യോഗ്യതയുളളയാളും ഒരാള്‍ ടി.ടി.സി യോഗ്യതയുള്ളയാളും 30 പേര്‍ പ്ലസ് ടു യോഗ്യത ഉള്ളവരും 31 പേര്‍ എസ്.എസ്.എല്‍.സി. യോഗ്യതയുള്ളവരുമാണ്.
പ്രത്യേക നിയമനം വഴി തിരഞ്ഞെടുക്കപ്പെട്ട 74 പേരില്‍ 24 പേര്‍ പെകുട്ടികളാണ്. ദേശീയ കബഡി താരവും സംസ്ഥാന വനിതാ ഫുട്‌ബോള്‍ ടീമംഗവുമായിരുന്ന എം. അശ്വതിയും ദേശീയ ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത സി.ഈശ്വരിയും ഇവരില്‍ ഉള്‍പ്പെടുന്നു.
ബെസ്റ്റ് കേഡറ്റിനുള്ള ട്രോഫി ഐ.വി സൗമ്യയും ബെസ്റ്റ് ഔട്ട് ഡോറിനുള്ള ട്രോഫി എം.അശ്വതിയും ബെസ്റ്റ് ഇന്‍ഡോറിനുള്ള ട്രോഫി പി.അജിലയും ബെസ്റ്റ് ഷൂട്ടര്‍ക്കുള്ള ട്രോഫി വി.ലിങ്കണും സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."