ജലദുരുപയോഗവും ചൂഷണവും നിയന്ത്രിക്കണം: എം.ജി വിനോദ് കുമാര്‍
മാവൂര്‍: ജലത്തിന്റെ അമിത ഉപയോഗവും ദുരുപയോഗവുംനിയന്ത്രിക്കാതിരിക്കുകയും ലഭിക്കുന്ന മഴസംഭരിക്കാതിരിക്കുകയും ചെയ്താല്‍ വരും വര്‍ഷങ്ങളില്‍ വരള്‍ച്ച രൂക്ഷമാവുമെന്ന് ശാസത്രജ്ഞന്‍ എം.ജി വിനോദ്കുമാര്‍. വേനല്‍ക്കാലത്ത് ജലം കൂടുതല്‍ ആവശ്യമുള്ള വിവാഹച്ചടങ്ങുകള്‍ പോലുള്ള പരിപാടികള്‍ ചുരുക്കി ഉപയോഗിക്കണമെന്നും ആദ്ദേഹം ഓര്‍മിപ്പിച്ചു. മുസ്്‌ലിം യൂത്ത് ലീഗ് ജല സംരക്ഷണ ക്യാംപയിനിന്റെ ഭാഗമായി ഊര്‍ക്കടവ് ശാഖയില്‍ കവണകല്ല് പരിസരത്ത് നടന്ന ജലസഭയുടെ മാവൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനത്തോടനുബന്ധിച്ച് ജലപ്രഭാഷണം നടത്തുകയായിരുന്നുഅദ്ദേഹം. മുസ്്‌ലിം യൂത്ത് ലീഗ് ജില്ലാ വൈസ്പ്രസിഡന്റ് കെ.എം.എ റഷീദ് ഉദ്ഘാടനം ചെയ്തു.
യൂത്ത് ലീഗ് മാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് യു. എ ഗഫൂര്‍ അധ്യക്ഷനായി. നിയോജകമണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഒ.എം നൗഷാദ് ജല ബജറ്റും വാട്ടര്‍ മാനിഫെസ്‌റ്റോ വൈസ് പ്രസിഡന്റ് കെ. ലത്തീഫ് മാസ്റ്ററും അവതരിപ്പിച്ചു.
പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി വി.കെ റസാഖ്, നിയോജകമണ്ഡലം എം.എസ്.ഫ് ജനറല്‍സെക്രട്ടറി ശാക്കിര്‍ പാറയില്‍ , ജംഷാദ്ബാവ, മുര്‍ത്താസ്, ബഷീര്‍, ഹബീബ് ചെറൂപ്പ, ശമീം ഊര്‍ക്കടവ് ,സലാം ഊര്‍ക്കടവ് സംസാരിച്ചു.
പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സലാം കുറ്റിക്കടവ് സ്വാഗതവും സലാം ഊര്‍ക്കടവ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."