ഗ്യാസ് ക്രിമിറ്റോറിയം ഉദ്ഘാടനം
മുക്കം: കാരശ്ശേരി പഞ്ചായത്തിലെ കറുത്തപറമ്പ് ഓടത്തെരുവില്‍ നിര്‍മാണം പുത്തിയാക്കിയ മലയോര മേഖലയിലെ ആദ്യത്തെ ഗ്യാസ് ക്രിമിറ്റോറിയം പ്രവര്‍ത്തനസജ്ജമായി. എം.ഐ ഷാനവാസ് എം.പി യുടെ പ്രാദേശിക വികസന ഫണ്ടും, പഞ്ചായത്തിന്റെ ഫണ്ടും ഉപയോഗിച്ചാണ് പൂര്‍ത്തീകരിച്ചത്. ഗ്യാസ് ക്രിമിറ്റോറിയം എം.ഐ ഷാനാവസ് എം.പി ഉദ്ഘാടനം ചെയ്തു. ജോര്‍ജ് എം തോമസ് എം.എല്‍.എ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ്, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് പി.പി അഗസ്റ്റിന്, കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് സോളി ജോസഫ്, കാരശ്ശേരി പഞ്ചായത്ത് വൈസ്. പ്രസിഡന്റ് വി.പി ജമീല, ജില്ലാ പഞ്ചായത്ത് അംഗം സി.കെ കാസിം, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ സജി തോമസ്, അബ്ദുള്ള കുമാരാനെല്ലൂര്‍, ലിസിസ് കറിയ, എം.ടി അഷ്റഫ്, കെ.പി ഷാജി, പി. മോഹനന് മാസ്റ്റര്‍, കെ.കോയ, യു. പി മരക്കാര്‍ സംസാരിച്ചു. ഫോണ്‍: 9745236468, 08547920546, 9048155701.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."