കസ്റ്റഡിയിലെടുത്ത അരി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിതരണം ചെയ്തു
മുക്കം: യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ സ്വകാര്യ ഗോഡൗണില്‍ അരി പൂഴ്ത്തിവച്ചതായി ആരോപിച്ചതിനെ തുടര്‍ന്ന് മുക്കം പൊലിസ് കസ്റ്റഡിയിലെടുത്ത അരി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരിച്ചിറക്കി വിതരണം ചെയ്തു.
പ്രളയ ദുരിതബാധിതര്‍ക്കായി എം.ഐ ഷാനവാസ് എം.പി എത്തിച്ച അരി സ്വകാര്യ ഗോഡൗണില്‍ ഇറക്കിയെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു.
എം.പിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് അരി സ്റ്റേഷനില്‍നിന്ന് വിട്ടുനല്‍കിയത്. അരി വിതരണത്തിന്റെ നഗരസഭാതല ഉദ്ഘാടനം കുറ്റിപ്പാലയില്‍ എം.ഐ ഷാനവാസ് എം.പി നിര്‍വഹിച്ചു. തന്നെ തകര്‍ക്കാന്‍ ഡി.വൈ.എഫ്.ഐക്ക് കഴിയില്ലെന്ന് എം.പി പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജുനൈദ് പാണ്ടികശാല അധ്യക്ഷനായി. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.ടി അഷ്റഫ്, ആലി ചേന്ദമംഗല്ലൂര്‍, എന്‍. ശംസുദ്ദീന്‍, കപ്യേടത്ത് ചന്ദ്രന്, നഗരസഭാ കൗണ്‍സിലര്‍ ഗിരിജ, പ്രഭാകരന് മുക്കം, ബഷീര്‍ തെച്ചിയാട്, മുഹമ്മദ് ദിഷാല്‍, മുഹമ്മദ് കുന്നത്ത് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."