HOME
DETAILS
MAL
എടച്ചേരിയില്‍ വീണ്ടും വീടിനുനേരേ കല്ലേറ്
backup
May 06 2017 | 22:05 PM
എടച്ചേരി: രണ്ടു മാസത്തെ ഇടവേളക്കുശേഷം എടച്ചേരിയില്‍ വീണ്ടും സാമൂഹ്യദ്രോഹികളുടെ ശല്യം. ഇരിങ്ങണ്ണൂരിനടുത്ത് എടക്കുടി പള്ളിക്കു സമീപം എടക്കുടിക്കുനി അബ്ദുല്ലയുടെ വീടിനു നേരെയാണ് ഇന്നലെ രാത്രി കല്ലെറിഞ്ഞത്. വീടിന്റെ മുകളിലത്തെ നിലയിലെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. വീട്ടുകാര്‍ തൊട്ടടുത്ത കല്യാണ വീട്ടിലായിരുന്ന സമയത്താണ് കല്ലേറുണ്ടായത്. സൗഹാര്‍ദം നിലനില്‍ക്കുന്ന പ്രദേശത്ത് ബോധപൂര്‍വം പ്രശ്നം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കല്ലേറെന്ന് നാട്ടുകാര്‍ പറയുന്നു. അബ്ദുല്ലയുടെ മകന് നഈം മുസ്ലിം യൂത്ത് ലീഗിന്റെ പഞ്ചായത്തു വൈസ് പ്രസിഡന്റാണ്. നാദാപുരം പൊലിസ് സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."