HOME
DETAILS
MAL
പ്രൈമറി എഡ്യൂക്കേഷന്‍ എയ്ഡ് സ്കീം: 1.5 കോടി രൂപ അനുവദിച്ചു
backup
July 23 2016 | 20:07 PM
ആലപ്പുഴ: സര്‍ക്കാര്‍എയ്ഡഡ് മേഖലയില്‍ ഒന്നാം ക്ലാസ് മുതല്‍ നാലാം ക്ലാസ് വരെ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ വര്‍ഷാരംഭത്തില്‍ പ്രാഥമിക പഠനാവശ്യങ്ങള്‍ക്കായി സ്കൂള്‍ മേധാവി മുഖേന ഒരു കുട്ടിക്ക് 2,000 രൂപ നിരക്കില്‍ നല്‍കും.
പ്രൈമറി എഡ്യൂക്കേഷന്‍ എയ്ഡ് സ്കീമിനായി 1.5 കോടി രൂപ അനുവദിച്ചു. സ്ഥാപന മേധാവികള്‍ ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലേക്ക് വിദ്യാര്‍ത്ഥികളുടെ വിവരം നല്‍കണം.
ജൂലൈ 25നകം തുക കൈപ്പറ്റി വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യണം. അക്വിറ്റന്‍സ് ഉള്‍പ്പെടയുള്ള രേഖകള്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ഹാജരാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."