HOME
DETAILS

നിര്‍ദോഷകരമായൊരു പോസ്റ്റിട്ട പാവം എന്നേ!. പ്രതിഭയുടെ ലിപ്സ്റ്റിക്കും നെയില്‍ പോളിഷും വരെ വിമര്‍ശന വിധേയമാക്കി സൈബര്‍ സഖാക്കള്‍

  
backup
May 16 2019 | 11:05 AM

u-prathibha-mla-adv-a-jayasankar-cpm-cyber-attack


ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ പോസ്റ്റിനു കീഴില്‍ സ്വന്തം സര്‍ക്കാരിനെ വിമര്‍ശിച്ച് പോസ്റ്റിട്ട സി.പി.എം എം.എല്‍.എ യു. പ്രതിഭയ്‌ക്കെതിരെ സൈബര്‍ സഖാക്കളുടെ കൂട്ട ആക്രമണമാണുണ്ടായത്. ഇത് കഴിഞ്ഞദിവസം പ്രതിഭ തന്നെ ഫെയ്‌സ്ബുക്കിലൂടെ വെളിപ്പെടുത്തിയിരുന്നു. നിര്‍ദോഷകരമായ ഒരു പോസ്റ്റിട്ടതിനാണ് തന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ കൂടി കൈകടത്തി ആക്ഷേപിക്കുന്നതെന്നും അവര്‍ കുറിപ്പില്‍ പറഞ്ഞിരുന്നു.

തനിക്കു നേരെ സൈബര്‍ സഖാക്കളുടെ അടുത്തു നിന്നു തന്നെയാണ് ആക്രമണമുണ്ടായതെന്ന് പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. തന്റെ കുടുംബ ജീവിതം വരെ ചിലര്‍ കമന്റില്‍ പരാമര്‍ശിച്ചതു കണ്ടുവെന്നും അവരെയൊക്കെ സഖാവ് എന്ന് സംബോധന ചെയ്യാന്‍ ഞാന്‍ അറയ്ക്കുമെന്നും പ്രതിഭ എം.എല്‍.എ പറയുന്നു.

പോസ്റ്റിട്ടതിനെ പറ്റിയും പിന്നാലെയുണ്ടായ സൈബര്‍ ആക്രമണങ്ങളെ പറ്റിയും യു. പ്രതിഭ എം.എല്‍.എ പറയുന്നത് ഇങ്ങനെ...

കായംകുളം താലൂക്ക് ആശുപത്രിയുടെ പേരില്‍ നിര്‍ദ്ദോഷപരമായ ഒരു കമന്റ് ഇട്ടതിനു് എന്തൊരു ആക്രമണം ആയിരുന്നു. മണ്ഡലത്തിലെ വികസനത്തെ പാര്‍ട്ടി സംഘടനകാര്യം എന്ന രീതിയില്‍ ദുര്‍വ്യാഖ്യാനത്തോടെ നടത്തിയ gang attack ഒക്കെ മനസ്സിലാക്കാന്‍ കഴിയും. മണ്ഡലത്തിലെ വികസന കാര്യത്തെക്കുറിച്ച് Sportsman Spirit ല്‍ പറഞ്ഞ കാര്യങ്ങള്‍ എതിര്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ കുറച്ച് പേര്‍ ആഘോഷമാക്കിയപ്പോ കുറച്ച് വ്യാജസഖാക്കള്‍ നന്നായി അതിനെ കൊഴുപ്പിച്ചു. അയ്യോ എന്റെ അക്കൗണ്ട് വരെ പൂട്ടിക്കും എന്ന് പറഞ്ഞവരുണ്ട്. (പേടിച്ച് പനിയായി കിടപ്പിലാരുന്നു ).. വ്യക്തിപരമായി ചിലര്‍ക്കൊക്കെ ചില്ലറ വിരോധമൊക്കെ ഉണ്ട് എന്ന് ചില കമന്റിലൂടെ മനസ്സിലായി. എന്റെ കുടുംബ ജീവിതം വരെ ചില കമന്റില്‍ പരാമര്‍ശിച്ചത് കണ്ടു. അവരെയൊക്കെ സഖാവ് എന്ന് സംബോധന ചെയ്യാന്‍ ഞാന്‍ അറയ്ക്കും. സഖാവ് എന്ന വാക്കിന് അവര്‍ അര്‍ഹരും അല്ല. സൈബര്‍ ഗുണ്ടായിസം എന്നല്ലാതെ എന്താണ് ഇതിനൊക്കെ പറയേണ്ടത്... കൂടുതല്‍ പറയുന്നില്ല. ഇവിടെ നിര്‍ത്തുന്നു.

സൈബര്‍ സഖാക്കള്‍ തന്നെ സ്വന്തം എം.എല്‍.എയെ വളഞ്ഞിട്ട് ആക്രമിക്കുന്നതിനെ കളിയാക്കി രംഗത്തെത്തിയിരിക്കുകയാണ് അഡ്വ. എ. ജയശങ്കര്‍. വൈകിയാണെങ്കിലും സൈബര്‍ സഖാക്കളുടെ വിപ്ലവ വീര്യം അനുഭവിച്ചറിഞ്ഞ പ്രതിഭയ്ക്ക് നൂറ് ചുവപ്പന്‍ അഭിവാദ്യങ്ങള്‍ നേരുന്നുവെന്ന് ജയശങ്കര്‍ പരിഹസിച്ചു. പ്രതിഭയുടെ ലിപ്സ്റ്റിക്കും നെയില്‍ പോളീഷും കുടുംബ പ്രശ്‌നങ്ങളും വരെ വിമര്‍ശന വിധേയമായെന്നും അദ്ദേഹം പറഞ്ഞു.

അഡ്വ. ജയശങ്കറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ...

സ്ഫുട താരകള്‍ കൂരിരുട്ടിലുണ്ടെന്നു കുമാരനാശാന്‍ തമാശ പറഞ്ഞതല്ല. അക്കാര്യം കായംകുളം എംഎല്‍എയ്ക്ക് അല്പം വൈകിയാണെങ്കിലും മനസിലായി.

ആരോഗ്യ മന്ത്രിണിയുടെ ഫേസ്ബുക്ക് പോസ്റ്റിനു കീഴെ നിര്‍ദ്ദോഷമായ ഒരു കമന്റിട്ടപ്പോള്‍ പ്രതിഭ ഇത്രയും കരുതിയില്ല. ആറന്മുളയ്ക്കു കിട്ടുന്ന പരിഗണന കായംകുളത്തിനും കിട്ടണം എന്നേ ആഗ്രഹിച്ചുളളൂ. പക്ഷേ വെളുക്കാന്‍ തേച്ചത് വെളളപ്പാണ്ടായി. ശൈലജ ടീച്ചര്‍ കണ്ണുരുട്ടി; പ്രതിഭ അഭിപ്രായം പിന്‍വലിച്ചു.

പക്ഷേ സൈബര്‍ സഖാക്കള്‍ വിട്ടില്ല. മന്ത്രിയെയും സര്‍ക്കാരിനെയും പാര്‍ട്ടിയെയും അവഹേളിച്ചു എന്നാരോപിച്ച് എംഎല്‍എയ്ക്കു നേരെ ആക്രമണം അഴിച്ചുവിട്ടു. പ്രതിഭയുടെ ലിപ്സ്റ്റിക്കും നെയില്‍ പോളീഷും കുടുംബ പ്രശ്‌നങ്ങളും വരെ വിമര്‍ശന വിധേയമായി.

സൈബര്‍ ഗുണ്ടായിസത്തിനെതിരെ പ്രതികരിച്ചപ്പോള്‍ തെറിയോടു തെറിയായി. കുലംകുത്തിയായി മുദ്രകുത്തി. പ്രതിഭ അടുത്ത തവണ കൈപ്പത്തി അടയാളത്തില്‍ മത്സരിക്കുമെന്ന് പ്രചരിപ്പിക്കുന്നു.

അതേസമയം, ഇന്നാട്ടിലെ നല്ലവരായ കോണ്‍ഗ്രസ്, ലീഗ്, ബിജെപി സൈബര്‍ പോരാളികള്‍ പ്രതിഭയെ അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കുകയാണ്. അവരുടെ പിന്തുണ ഇല്ലായിരുന്നെങ്കില്‍ പാവം പണ്ടേ മാപ്പു പറഞ്ഞു പൊതു പ്രവര്‍ത്തനം അവസാനിപ്പിച്ചേനെ.

വൈകിയാണെങ്കിലും സൈബര്‍ സഖാക്കളുടെ വിപ്ലവ വീര്യം അനുഭവിച്ചറിഞ്ഞ പ്രതിഭയ്ക്ക് നൂറ് ചുവപ്പന്‍ അഭിവാദ്യങ്ങള്‍

80 കോടി രൂപ ചെലവില്‍ കിഫ്ബി വഴി കേരളത്തിലെ 10 ആശുപത്രികളില്‍ ലാബ് സൗകര്യം ലഭ്യമാക്കാന്‍ കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയെ കുറിച്ചും, ആർദ്രം പദ്ധതിയെ കുറിച്ചും ആരോഗ്യമന്ത്രി കെ.കെ ശൈലജ ഇട്ട പോസ്റ്റിനു താ‍ഴെയാണ് എം.എല്‍.എ വിമർശന രൂപേണ കമന്‍റിട്ടത്.

താൻ കായംകുളം താലൂക്ക് ആശുപത്രിക്കു വേണ്ടി ഹാബിറ്റാറ്റ് വഴി തയ്യാറാക്കിയ പദ്ധതിയ്ക്ക് അംഗീകാരം നൽകിയില്ലെന്നും, പിന്നീട് മന്ത്രിയുടെ നിർദേശപ്രകാരം കേരള ഹൗസിങ് ബോർഡിനെ വച്ച് പദ്ധതി തയ്യാറാക്കിയെങ്കിലും അതിനും അനുമതി നൽകിയില്ലെന്നുമാണ് പ്രതിഭ കമന്റ് ചെയ്തത്.

എന്നാല്‍ അതിങ്ങനെയല്ല പറയേണ്ടതെന്നും, അതിന്‍റേതായ വഴിയുണ്ടെന്നും കെ.കെ ശൈലജ പ്രതികരിച്ചു. പിന്നാലെ കമന്‍റ് പിന്‍വലിപ്പിക്കുകയും ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  an hour ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  2 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  3 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  10 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  11 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  11 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  11 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  12 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  12 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  12 hours ago