റെയില്‍പ്പാത നവീകരണം: 18 മുതല്‍ 22 വരെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം
കൊച്ചി: എറണാകുളം- അങ്കമാലി, തൃശൂര്‍-വടക്കാഞ്ചേരി സെക്ഷനുകള്‍ക്കിടയില്‍ റെയില്‍പ്പാത നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഈ മാസം
18 മുതല്‍ 22 വരെ ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി. എറണാകുളം- ഗുരുവായൂര്‍ പാസഞ്ചര്‍, ഗുരുവായൂര്‍ എറണാകുളം പാസഞ്ചര്‍ ട്രെയിനുകള്‍ 18 മുതല്‍ 20 വരെ റദ്ദാക്കി.
കോയമ്പത്തൂര്‍ -തൃശൂര്‍, തൃശൂര്‍- കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനുകള്‍ 18 മുതല്‍ 22 വരെ തൃശൂരിനും ഷൊര്‍ണൂരിനുമിടയില്‍ സര്‍വീസ് നടത്തില്ല. ചെന്നൈ എഗ്മോര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ് 18 മുതല്‍ 22 വരെ എറണാകുളം ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ രണ്ടു മണിക്കൂര്‍ നിര്‍ത്തിയിടും. കൊച്ചുവേളി-ലോക്മാന്യ തിലക് ദ്വൈവാര സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിന്‍ 20-ന് ഒല്ലൂര്‍-തൃശൂര്‍ സ്റ്റേഷനുകളില്‍ 40 മിനിറ്റ് നിര്‍ത്തിയിടും.
എറണാകുളം- പൂന എക്‌സ്പ്രസ് 21-ന് തൃശൂര്‍- ഒല്ലൂര്‍ സ്റ്റേഷനുകളില്‍ 40 മിനിറ്റ് നിര്‍ത്തിയിടും. തിരുവനന്തപുരം സെന്‍ട്രല്‍ ഹസ്രത് നിസാമുദീന്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സപ്രസ് 22-ന് തൃശൂര്‍-ഒല്ലൂര്‍ സ്റ്റേഷനുകളില്‍ 40 മിനിറ്റ് നിര്‍ത്തിയിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."