ഊടുവഴികളിലൂടെ മണല്‍ കടത്ത് വ്യാപകം
ബദിയടുക്ക: ഊടുവഴികളിലൂടെ അനധികൃത മണല്‍ കടത്ത് വ്യാപകമാവുന്നു.
രാത്രി-പകല്‍ ഭേദമില്ലാതെ കര്‍ണാടകയില്‍ നിന്നും പൊലിസ് പരിശോധനയും ചെക്ക് പോസ്റ്റുകളും വെട്ടിച്ച് അഡ്ക്കസ്ഥല ഭാഗത്ത് നിന്നും പൂവനടുക്ക ജംഗ്ഷനിലെത്തി അവിടെ നിന്നും ബജക്കുടലു ഊടു വഴിയിലൂടെയും പുത്തിഗെയിലെത്തി മുണ്ട്യത്തടുക്ക വഴി കന്യപ്പാടി തലപ്പനാജെയിലൂടെയും കിളിംഗാര്‍ ബേള വഴി മാന്യ നെല്ലിക്കട്ടയിലൂടെയും മണല്‍ കയറ്റിയ ലോഡ് കണക്കിനു ലോറികളാണ് ദിനംപ്രതി കടന്നു പോവുന്നത്.
അനധികൃത കടത്ത് പിടികൂടേണ്ട അധികൃതര്‍ ഉറക്കം നടിക്കുകയാണെന്ന പരാതി ഉന്നയിക്കുമ്പോള്‍ മാത്രമാണ് ഇവര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നതെന്നും ആക്ഷേപമുണ്ട്.
രാത്രികാല പൊലിസ് പട്രോളിംഗ് നടത്തുന്നുണ്ടെങ്കിലും വിവരം അറിയുന്ന കടത്ത് സംഘങ്ങള്‍ ഊടു വഴികളില്‍കൂടി രക്ഷപ്പെടുകയാണ് പതിവ്. ചില ദിവസങ്ങളില്‍ കടത്ത് സംഘം മുന്നില്‍ കൂടെ കടന്നു പോയാലും പരിശോധന നടത്തി ഇവരെ പിടികൂടാന്‍ പൊലിസ് തയറാകുന്നില്ലെന്നും ജനങ്ങള്‍ക്കിടയില്‍ നിന്ന് പരാതിയുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."