ഹജ്ജ് ക്യാംപ് ജൂലൈ ആറിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കരിപ്പൂര്‍ ഹജ്ജ് ഹൗസ് സജ്ജമാക്കുന്നു
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ഈ വര്‍ഷത്തെ ഹജ്ജ് ക്യാംപ് ജൂലൈ ആറിന് വൈകുന്നേരം ഏഴിന് മുഖ്യമന്ത്രി പിണറായി വിജയന് കരിപ്പൂരില്‍ ഉദ്ഘാടനം ചെയ്യും. ഹജ്ജ് കാര്യവകുപ്പ് മന്ത്രി കെ.ടി ജലീല്‍ അധ്യക്ഷനാകും.
അഞ്ച് വര്‍ഷത്തിന് ശേഷമാണ് കരിപ്പൂരില്‍ ഹജ്ജ് ക്യാംപും ഹജ്ജ് സര്‍വിസും പുനഃസ്ഥാപിക്കുന്നത്. കേരളത്തില്‍നിന്ന് ഈ വര്‍ഷം ഹജ്ജ് സര്‍വിസുകള്‍ കരിപ്പൂരില്‍നിന്നും നെടുമ്പാശ്ശേരിയില്‍നിന്നും പുറപ്പെടും. കരിപ്പൂരില്‍നിന്ന് ജൂലൈ ഏഴിനും നെടുമ്പാശ്ശേരിയില്‍ ജൂലൈ 14നുമാണ് സര്‍വിസുകള്‍ ആരംഭിക്കുക.
ഹജ്ജ് ക്യാംപിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ജൂണ്‍ ഒന്‍പതിന് മന്ത്രി കെ.ടി ജലീലിന്റെ നേതൃത്വത്തില്‍ യോഗം ചേരും.
ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍, മുന്‍ ഹജ്ജ് കമ്മിറ്റി ചെയര്മാന്മാര്, കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍ യോഗത്തില്‍ സംബന്ധിക്കും. കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ഹജ്ജ് ക്യാംപിനുളള സൗകര്യങ്ങള്‍ ഒരുക്കിവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."